Monday, May 20, 2024
spot_img

150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുട്ടി വീണു; എട്ട് മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽനാലു വയസുകാരനെ രക്ഷിച്ച് ദേശീയ ദുരന്തനിവാരണ സേന; കൈയ്യടിയോടെ നാട്ടുകാർ!

നളന്ദ: കുഴൽക്കിണറിൽ വീണ നാലു വയസുകാരനെ രക്ഷിച്ച് ദേശീയ ദുരന്തനിവാരണ സേന. ബിഹാറിലെ നളന്ദയിലാണ് കളിച്ചുകൊണ്ടിരിക്കെ 150 അടി താഴ്ചയുള്ള കുഴൽകിണറിൽ കുട്ടി വീണത്. എട്ട് മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് ശിവം എന്ന നാലു വയസുകാരനെ രക്ഷപെടുത്തിയത്.

ഇന്ന് രാവിലെ മറ്റു കുട്ടികൾക്ക് ഒപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി അബദ്ധത്തിൽ തുറന്നിട്ട കുഴൽകിണറിൽ വീണത്. കുട്ടികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. വിവരം ലഭിച്ചയുടൻ ഗ്രാമവാസികൾ സ്വന്തം തലത്തിൽ നിന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു . ഉച്ചയ്‌ക്ക് ഒന്നരയോടെ ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തിയത് .കുഴൽക്കിണറിലേക്ക് ഓക്‌സിജൻ എത്തിച്ച ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത് .

കുഴൽക്കിണറിന് ചുറ്റും ആഴത്തിലുള്ള കുഴിയെടുത്ത് അതുവഴിയാണ് കുട്ടിയെ പുറത്തെടുത്തത് . 8 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത സേനയെ കൈയ്യടിയോടെ നാട്ടുകാർ സ്വീകരിച്ചത്.

Related Articles

Latest Articles