Monday, April 29, 2024
spot_img

വികസനത്തിന്റെ ബുള്ളറ്റ് ട്രെയിന്‍ ബിജെപി തലസ്ഥാന നഗരിയില്‍ ഓടിക്കും ; നിതിന്‍ ഗഡ്കരി

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബി ജെ പിയുടെ സങ്കല്‍പ്പ് പത്രം പുറത്തിറക്കി. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, പ്രകാശ് ജാവദേക്കര്‍, ഹര്‍ഷവര്‍ധന്‍ ഡല്‍ഹി ബിജെപി പ്രസിഡന്റ് എന്നിവര്‍ ചേര്‍ന്നാണ് സങ്കല്‍പ് പത്ര പുറത്തിറക്കിയത്.

തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബിജെപി ചരിത്രമെഴുതുമെന്നും ഡല്‍ഹിയുടെ ഭാവി ബിജെപി മാറ്റി എഴുതുമെന്നും ഗഡ്കരി പറഞ്ഞു. വികസനത്തിന്റെ ബുള്ളറ്റ് ട്രെയ്ന്‍ ബിജെപി തലസ്ഥാന നഗരിയില്‍ ഓടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്ളത്. എല്ലാവര്‍ക്കും രണ്ട് രൂപയക്ക് ആട്ട, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, വെള്ളത്തിനും ഇലക്ട്രിസിറ്റിക്കും സബ്‌സിഡി, ശുദ്ധജലം, അഴിമതിയില്ലാത്ത ഭരണം, പാവപ്പെട്ട വിധവകളുടെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനായി 51,000 രൂപ ധനസഹായം എന്നിങ്ങനെ നീളുന്നു വാഗ്ദാനങ്ങള്‍.

10 ലക്ഷം പേർക്ക് തൊഴില്‍, സ്ത്രീകളുടെ സുരക്ഷയ്ക്ക് റാണി ലക്ഷ്മി ബായ് പദ്ധതി തുടങ്ങി ഡല്‍ഹിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 10,000 കോടി രൂപ ചെലവഴിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

Related Articles

Latest Articles