Thursday, October 8, 2026

മന്ത്രിയുടെ മിന്നൽ സന്ദർശനം;ചാലയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ അനധികൃത ലേബർ ക്യാമ്പ് അടച്ചുപൂട്ടാൻ ഉത്തരവ്

തിരുവനന്തപുരം: ചാലയിലെ പ്രധാന തെരുവിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പിൽ മിന്നൽ സന്ദർശനം നടത്തി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മന്ത്രിക്കൊപ്പം തിരുവനന്തപുരം മേയർ എസ് ആര്യ രാജേന്ദ്രനും ലേബർ കമ്മീഷണർ കെ വാസുകി ഐഎഎസും അഡീഷണൽ ലേബർ കമ്മീഷണർ (എൻഫോഴ്സ്മെന്റ് )കെഎം സുനിലും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

മൂന്നു നില കെട്ടിടത്തിന്റെ ഓരോ നിലയും മന്ത്രി അടങ്ങുന്ന സംഘം പരിശോധന നടത്തി.സംസ്ഥാനത്തെ ലേബർ ക്യാമ്പുകളിൽ പരിശോധന നടത്താൻ പ്രത്യേക സംഘങ്ങളെ നിയോഗിക്കാൻ മന്ത്രി ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി.അനധികൃതമായി പ്രവർത്തിക്കുന്ന ലേബർ ക്യാമ്പ് അടച്ചുപൂട്ടാൻ തിരുവനന്തപുരം നഗരസഭ നിർദേശം നൽകി. കെട്ടിടത്തിൽ അനധികൃത നിർമ്മാണം ഉണ്ടെങ്കിൽ പൊളിച്ചു മാറ്റുന്നതിന് സൂപ്രണ്ടിങ് എൻജിനീയറോട് നിർദ്ദേശിച്ചു. കെട്ടിടത്തിൽ ലൈസൻസ് ഇല്ലാത്ത കടകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നിർദേശം നൽകി.

Related Articles

Latest Articles