Monday, September 21, 2026

നിയന്ത്രണം വിട്ട കാർ ആളുകൾക്കിടയിൽ ഇടിച്ചു കയറി ; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

തൃശൂർ : ഏങ്ങണ്ടിയൂർ തിരുമംഗലത്ത് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തിരുമംഗലം സ്വദേശി അംബുജാക്ഷൻ ആണ് മരിച്ചത്. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ബാബു, ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്

ദേശീയ പാതയിലായിരുന്നു അപകടം നടന്നത് . കാർ നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു . ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരനാമെന്നാണ് വിലയിരുത്തൽ. അംബുജാക്ഷൻ്റെ മൃതദേഹം ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാടാനപ്പള്ളി പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles