Saturday, May 11, 2024
spot_img

ഇന്ത്യൻ അരിക്ക് ലോകവിപണിയിൽ പൊന്നിന്റെ ഡിമാൻഡ് ! രാജ്യത്തെ ജനങ്ങൾക്ക് അരി ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും വൻ ലാഭം വേണ്ടെന്ന് വച്ച് കേന്ദ്രസർക്കാർ

ചൈനയിലെ പ്രളയവും യുക്രെയ്‌നിൽ നിന്നുള്ള അരി കയറ്റുമതിക്ക് റഷ്യ കൊണ്ടുവന്ന നിയന്ത്രണവും മൂലം ഇന്ത്യൻ അരിക്ക് വൻ ഡിമാൻഡ് കുതിച്ചുയർന്നുവെങ്കിലും രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിർത്തുകയും ലഭ്യത ഉറപ്പാക്കുകയും ജനങ്ങളുടെ ക്ഷേമവും ലക്ഷ്യമിട്ട് ബസുമതി ഇതര അരികളുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചു. എന്നാൽ ലോകരാഷ്ട്രങ്ങൾ ഇന്ത്യയുടെ നീക്കത്തിൽ ആശങ്കയിലാണ്. ആഗോള തലത്തിലുള്ള അരിക്കച്ചവടത്തിൽ 40 ശതമാനത്തിലേറെയും വഹിക്കുന്നത് ഇന്ത്യയാണ്. അതിനാൽ ഇന്ത്യ കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്തിയാൽ അത് വിലക്കയറ്റത്തിന് ഇടയാക്കുമെന്നാണ് ലോകരാജ്യങ്ങൾ ഭയക്കുന്നത്.

രാജ്യത്ത് തകർത്ത് പെയ്ത കാലവർഷവും ചൈനയിലേയും പ്രളയവും യുക്രെയ്‌നിൽ നിന്നുള്ള അരി കയറ്റുമതിക്ക് റഷ്യ കൊണ്ടുവന്ന നിയന്ത്രണവും കാരണം രാജ്യത്ത് അരിവില റോക്കറ്റ് വേഗത്തിൽ കുതിച്ചുയരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പച്ചക്കറികൾക്കും, പഴങ്ങൾക്കും, വില ഉയരുന്നത് പിടിച്ച് നിർത്താനുള്ള കഠിനാധ്വാനത്തിലാണ് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ നീക്കത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ പലയിടങ്ങളിലും ആളുകൾ വൻ തോതിൽ അരിവാങ്ങി കൂട്ടുന്നുണ്ട്. കയറ്റുമതി നിരോധിച്ച നീക്കത്തിലൂടെ അരിയുടെ ലഭ്യത ഉറപ്പാക്കി തദ്ദേശ വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനാകുമെന്നാണ് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ. ഉപഭോക്തൃകാര്യ മന്ത്രാലത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തിരുന്നതിൽ 25 ശതമാനത്തിലേറെയും ബസുമതി ഇതര അരിയായിരുന്നു.

ചൈന, ഇന്ത്യ, തായ്‌ലൻഡ്, വിയറ്റ്നാം, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പ്രധാനമായും അരി ഉത്പാദിപ്പിക്കുന്നത്. എൽനിനോ പ്രതിഭാസത്തെ തുടർന്ന് മറ്റുരാജ്യങ്ങളിലും ഉത്പാദനം കുറയാനിടയുള്ളതും പ്രതിസന്ധി സൃഷ്ടിക്കും. കഴിഞ്ഞ വർഷം ഒരു കോടി ടൺ ബസുമതി ഇതര അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഈ വർഷം ലോകത്തെ 87 ലക്ഷം ടൺ കുറയുമെന്നാണ് വിലയിരുത്തൽ. 2022ൽ 55.4 ദശലക്ഷം ടൺ അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 2022ൽ വിലക്കയറ്റം നിയന്ത്രിക്കുക ലക്ഷ്യമിട്ട് അരി കയറ്റുമതിക്ക് 20 ശതമാനം തീരുവയും ഇന്ത്യ ഏർപ്പെടുത്തിയിരുന്നു.

ലോകത്തെ 140 രാജ്യങ്ങളുമായാണ് ഇന്ത്യ അരി വ്യാപാരം നടത്തുന്നത്. ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശ്, നേപ്പാൾ, ബെനിൻ, ആഫ്രിക്കൻ രാജ്യങ്ങളായ അംഗോള, ഗുനിയ, ഐവറി കോസറ്റ്, കെനിയ എന്നിവയാണ് പ്രധാനമായും അരി ഇറക്കുമതി ചെയ്യുന്നത്. ഇതോടെ ഇവർ തായ്‌ലാൻഡ്, വിയറ്റ്നാം, ചൈന തുടങ്ങിയവരെ ആശ്രയിക്കേണ്ടിവരും. ഈ രാജ്യങ്ങൾ വൻവില കൊടുത്ത് അരി ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലേക്കെത്തും. ഇന്ത്യയുടെ തീരുമാനം ആഫ്രിക്കൻ രാജ്യങ്ങളിലുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്നാണ് വിലയിരുത്തലുകൾ. ഇന്ത്യയിൽ നിന്ന് ഇറാൻ, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ബസുമതി അരിയുടെ ഉപഭോക്താക്കളാണ്.

കാലാവസ്ഥയിലുണ്ടായ മാറ്റങ്ങൾ സർക്കാരിനെ ഈ നീക്കത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്. ആദ്യം മഴയിലുണ്ടായ കുറവും, പിന്നീടുണ്ടായ അതിതീവ്രമഴയുമെല്ലാം വൻ തോതിൽ വിളകളെ നശിപ്പിച്ചു. പഞ്ചാബിൽ മാത്രം 2.4 ലക്ഷം ഹെക്‌ടർ പാടശേഖരത്തെ കൃഷിനാശം ബാധിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ വർഷത്തിൽ രണ്ടുതവണയാണ് നെൽക്കൃഷി. വേനൽക്കാലത്തുള്ള കൃഷിയിൽ നിന്നാണ് 80 ശതമാനത്തിലേറെയും വിളവ് ലഭിച്ചിരുന്നത്. ഇത് കഴിഞ്ഞ വർഷം 135.5 ദശലക്ഷം ടണ്ണായിരുന്നു. ഇത്തവണയുണ്ടായ മഴ കനത്ത് ആഘാതമാണ് കൃഷി ഉത്പാദനത്തിൽ ഉണ്ടാക്കിയത്.

ശൈത്യകാലത്ത് മധ്യ–തെക്കൻ സംസ്ഥാനങ്ങളിലാണ് നെൽക്കൃഷിയുള്ളത്. രാജ്യത്ത് ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും അരി ഉത്‌പാദിപ്പിക്കുന്നത്. ഇവരെ കൂടാതെ ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഒഡീഷ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും വലിയ അളവിൽ നെൽക്കൃഷിയുണ്ട്. നെൽക്കൃഷി പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നെല്ലിന്റെ താങ്ങുവില ഏഴു ശതമാനം വർധിപ്പിച്ചിരുന്നു. 100 കിലോയ്‌ക്ക് 2,183 രൂപയായാണ് ഉയർത്തിയത്. പതിവു തെറ്റിയുണ്ടായ മഴയാണ് കാർഷികമേഖലയെ തകർത്തെറിഞ്ഞത്

Related Articles

Latest Articles