Wednesday, May 15, 2024
spot_img

തീക്കൊള്ളികൊണ്ട് തല ചൊറിഞ്ഞ് പാകിസ്ഥാൻ! ഇരുട്ടിന്റെ മറ പറ്റി അഞ്ച് ഇന്ത്യൻ സൈനിക പോസ്റ്റുകൾ ലക്ഷ്യമാക്കിയുള്ള പാക് വെടിവയ്പ്പിന് ശക്തമായി തിരിച്ചടി നൽകി ബിഎസ്എഫ് ! പാക് നീക്കം നുഴഞ്ഞു കയറ്റക്കാരായ ഭീകരർക്ക് സൗകര്യമൊരുക്കാൻ ! ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പാക് പട മെനയുന്ന ഗൂഢ നീക്കമെന്തിന് ?

ശ്രീനഗർ: ജമ്മു കശ്മീർ അതിർത്തിയിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾ ലക്ഷ്യമാക്കി ഇന്നലെ രാത്രി പാക് സൈന്യം നടത്തിയ വെടിവയ്പ്പിനെ ഗൗരവത്തോടെ നോക്കിക്കണ്ട് കേന്ദ്ര സർക്കാർ. അർനിയ സെക്ടറിൽ ഇന്നലെ രാത്രി എട്ട് മണിയോടെ പാക് സൈന്യം ആരംഭിച്ച വെടിവയ്പ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്കും മറ്റൊരാൾക്കും വെടിയേറ്റു. ഇന്ത്യയുടെ അഞ്ച് സൈനിക പോസ്റ്റുകൾ ലക്ഷ്യമാക്കി ഇരുട്ടിന്റെ മറപറ്റിയുള്ള പാക് നീക്കം നുഴഞ്ഞു കയറ്റക്കാരെ സഹായിക്കാനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിയും നൽകി.

അർനിയ, സുചേത്ഗർ, ജബോവൽ, സിയ, ട്രവേ തുടങ്ങിയ ഇടങ്ങളിൽ വ്യാപക വെടിവയ്‌പ്പുണ്ടായി. ജനവാസ മേഖലകളിലേക്ക് ഷെൽ വർഷം നടത്താനും പാക് സേന ശ്രമിച്ചുവെന്നും റിപ്പോർട്ടുണ്ട്. പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. പരുക്കേറ്റ സൈനികരെ തുടർചികിത്സയ്ക്കായി ജമ്മുവിലെ ജിഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവയ്‌പ്പ് പുലർച്ചെ മൂന്നര മണി വരെ നീണ്ടു.

ജമ്മു കശ്മീരിലെ അർണിയ മേഖലയിലെ ഇന്ത്യൻ ഔട്ട് പോസ്റ്റുകൾ ലക്ഷ്യമിട്ട് പാക് ഭാഗത്ത് നിന്ന് പ്രകോപനമില്ലാതെ വെടിവയ്‌പ്പ് നടത്തിയതായി ബിഎസ്എഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

“ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. പാക് റേഞ്ചേഴ്സ് പ്രകോപനമില്ലാതെ നടത്തിയ വെടിവയ്‌പ്പിന് ബിഎസ്എഫ് സൈനികർ ഉടനടി ഉചിതമായ തിരിച്ചടി നൽകി. എന്താണ് ഇവരുടെ ലക്ഷ്യമെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. പാക്ക് റേഞ്ചർമാർ മോർട്ടാർ ഷെല്ലാക്രമണവും നടത്തി. ഉചിതമായ പ്രതികരണത്തോടെയാണ് ബിഎസ്എഫ് അതിനെ നേരിട്ടു. ഇടവിട്ടുള്ള വെടിവയ്‌പ്പ് പുലർച്ചെ 3 മണി വരെ തുടർന്നു. പാക് വെടിവയ്പിൽ ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥന് നിസാര പരിക്കേറ്റു, അദ്ദേഹത്തിന് വൈദ്യസഹായം നൽകി” – ബിഎസ്എഫ് പ്രസ്താവനയിൽ അറിയിച്ചു.

2021 ഫെബ്രുവരിയിലെ ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ ധാരണയ്ക്ക് ശേഷം അതിർത്തിയിൽ നടക്കുന്ന ഏറ്റവും വലിയ വെടിനിർത്തൽ ലംഘനമാണ് ഇന്നലെ ഉണ്ടായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഉടൻ തന്നെ ഭാരതം പ്രതിഷേധം അറിയിക്കും. പ്രകോപനം തുടർന്നാൽ അതിർത്തി കടന്നുള്ള പ്രത്യാക്രമണത്തിനും രാജ്യം തയ്യാറായേക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ തീവ്രവാദികളെ നുഴഞ്ഞു കയറാൻ സഹായിച്ച് വ്യാപക ആക്രമണങ്ങൾ നടത്താനാണ് പാക് നീക്കം എന്നാണ് കരുതുന്നത്. ഇതിനായി നിരവധി ഭീകരർ നുഴഞ്ഞു കയറാൻ തയ്യാറായി നിൽപ്പുണ്ടെന്നാണ് സൂചന. അതിർത്തിയിലെ സ്ഥിതി കേന്ദ്ര സർക്കാർ അനുനിമിഷം വിലയിരുത്തുന്നുണ്ട്.

അതേസമയം ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിലെ മേച്ചിൽ സെക്ടറിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ സുരക്ഷാ സേന കഴിഞ്ഞ ദിവസം വധിച്ചിരുന്നു. ഭീകരരുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് സുരക്ഷാ സേനയും ജമ്മുകാശ്മീർ പൊലീസും ഇന്റലിജൻസ് ഏജൻസികളും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. ആദ്യം നടന്ന ആദ്യ വെടിവയ്പിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. തുടർന്നുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേരെക്കൂടി വധിച്ചു.

ഇസ്രയേൽ- ഹമാസ് യുദ്ധത്തിൻെറ അന്തരീക്ഷത്തിൽ ജമ്മു കാശ്മീരിൽ സുരക്ഷ വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഉന്നത ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഏജൻസികളുടെയും യോഗം ശ്രീനഗറിൽ ചേർന്നാണ് തീരുമാനം എടുത്തത്. തെരുവ് പ്രതിഷേധങ്ങളും വിദേശ ഭീകരരുടെ സാന്നിദ്ധ്യവും ജമ്മുവിൽ ഉണ്ടായേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന റിപ്പോർട്ട്. ഹമാസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിനുള്ള ഇസ്രയേൽ പ്രത്യാക്രമണത്തിന്റെ പേരിലുള്ള പ്രതിഷേധങ്ങൾ കർശനമായി തടയും. ഇതിനൊപ്പം ഇന്നലെ അതിർത്തിൽ നടന്ന പാക് വെടിവയ്‌പ്പും ഗൗരവത്തോടെത്തന്നെ ഇന്ത്യ കാണും.

Related Articles

Latest Articles