Sunday, May 12, 2024
spot_img

‘വയനാട്ടിൽ മുഖ്യമന്ത്രി എത്തണം! ഇനി വേണ്ടത് ചർച്ചകളല്ല, നടപടികളാണ്’; സർവകക്ഷി യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്; മന്ത്രിമാർക്ക് നേരെ കരിങ്കൊടി പ്രതിഷേധം

വയനാട്: വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ നടക്കുന്ന സർവകക്ഷി യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്. വനംമന്ത്രി രാജിവയ്ക്കണം. വനംമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മാത്രം യോഗം നടത്താൻ അനുവദിക്കില്ല. ഇത്രയേറെ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രി വയനാട് സന്ദർശിച്ചില്ല. വയനാട്ടിൽ മുഖ്യമന്ത്രി സന്ദർശനം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

സർവകക്ഷി യോഗത്തിനെത്തിയ മന്ത്രിമാർക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഒറ്റക്ക് വരാൻ പറ്റാത്തത് കൊണ്ടല്ലേ വനംമന്ത്രി മറ്റു രണ്ടു മന്ത്രിമാരെ കൂട്ടി വന്നതെന്ന് ടി സിദ്ദീഖ് എംഎൽഎ ചോദിച്ചു. വയനാട്ടിൽ ഇനി വേണ്ടത് ചർച്ചകളല്ല, നടപടികളാണ്. ചർച്ചകൾ നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വയനാട് മെഡിക്കൽ കോളേജിന്റെ ഉൾപ്പെടെയുള്ള വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്നും സിദ്ദീഖ് എംഎൽഎ ആവശ്യപ്പെട്ടു.

കനത്ത സുരക്ഷയിലാണ് മന്ത്രിമാർ വയനാട്ടിലെത്തിയത്. റവന്യൂ മന്ത്രി കെ രാജൻ, വനം മന്ത്രി എകെ ശശീന്ദ്രൻ, തദ്ദേശമന്ത്രി എംബി രാജേഷ് എന്നിവരുടെ സാിദ്ധ്യത്തിൽ ബത്തേരി മുനിസിപ്പൽ ഹാളിലാണ് യോഗം നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം മന്ത്രിമാർ വന്യജീവി ആകമ്രണങ്ങളിൽ മരിച്ചവരുടെ വീടുകൾ സന്ദർശിക്കും.

Related Articles

Latest Articles