Sunday, April 28, 2024
spot_img

കശ്മീർ താഴ്‌വരയിൽ ആദ്യ ഇലക്ട്രിക് ട്രെയിൻ! പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഫറൂഖ് അബ്ദുള്ള

ശ്രീനഗർ: കശ്മീർ താഴ്‌വരയിൽ ഇലക്ട്രിക് ട്രെയിൻ സർവീസ് ആരംഭിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാരിനും നന്ദി പറഞ്ഞ് നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഫറൂഖ് അബ്ദുള്ള. വളരെ വലിയ ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും റെയിൽവേ മന്ത്രാലയത്തിനും നന്ദി പറയുന്നതായും അബ്ദുള്ള പറഞ്ഞു. ശ്രീനഗറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ട്രിക് ട്രെയിൻ സർവീസ് ജനങ്ങൾക്കും ടൂറിസത്തിനും അത്യാവശ്യമായിരുന്നു. വളരെ വലിയൊരു ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നത്. ഈ അവസരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും റെയിൽവേ മന്ത്രാലയത്തെയും ഞാൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. ഫറൂഖ് അബ്ദുള്ള പറഞ്ഞു.

Related Articles

Latest Articles