Wednesday, May 15, 2024
spot_img

ഇരിക്കുന്നതിനു മുന്നേ കാല് നീട്ടാൻ ചൈന!!
വൈറസ് പൂർണ്ണമായും പിൻവാങ്ങുന്നതിനു മുന്നേ കോവിഡിനെതിരെ രാജ്യം ‘നിർണ്ണായക വിജയം’ നേടിയതായി സർക്കാർ പ്രഖ്യാപനം

ബീജിംഗ് : ചൈനയിൽ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും വൈറസ് പൂർണ്ണമായും രാജ്യത്തു നിന്നും പിൻവാങ്ങിയിട്ടില്ല. ചെറിയതോതിലെങ്കിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.എന്നാൽ അവ മുമ്പത്തേതിനേക്കാൾ കുറവാണെന്നു മാത്രം. ഇതിനിടയിലാണ് ചൈനയിലെ ഉന്നത നേതാക്കൾ ഇന്നലെ കൊവിഡിനെതിരെ രാജ്യം “നിർണ്ണായക വിജയം” പ്രഖ്യാപിക്കുകയും ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് രാജ്യത്തിനാണെന്ന് അവകാശപ്പെടുകയും ചെയ്തത്. ചൈനയുടെ പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി (പിഎസ്‌സി), ഒരു യോഗത്തിലാണ് പ്രഖ്യാപനം നടന്നത്.

രാജ്യത്തുടനീളം വൈറസിന്റെ രണ്ടാം തരംഗം അഴിച്ചുവിട്ടുകൊണ്ട് ഡിസംബർ 8 ന് ചൈന സീറോ-കോവിഡ് നിയന്ത്രണങ്ങൾ പെട്ടെന്ന് പിൻവലിച്ചത്. കഴിഞ്ഞ മാസം ചൈനയിലെ 1.4 ബില്യൺ ജനസംഖ്യയുടെ 80 ശതമാനവും കോവിഡ് ബാധിച്ചതായി പഠന റിപ്പോർട്ട് പുറത്തു വന്നിരുന്നു. എന്നിരുന്നാലും, രണ്ട് മാസത്തിനുള്ളിൽ 80,000 ത്തോളം ആളുകൾ വൈറസ് ബാധിച്ച് മരിച്ചത്.

2019-ൽ വുഹാനിൽ വൈറസ് പ്രത്യക്ഷപ്പെട്ടതുമുതൽ ചൈന കർശന നിയന്ത്രണങ്ങൾ പാലിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലോകവുമായുള്ള അതിർത്തികൾ അടച്ചുകൊണ്ട് സീറോ-കോവിഡ് സമീപനമാണ് ചൈന പിന്തുടർന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു, സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചൈന സീറോ-കോവിഡ് നയം ഒറ്റരാത്രികൊണ്ട് ഉപേക്ഷിച്ചത്. എന്നാൽ ഇത് മറ്റൊരു ദുരന്തത്തിലാണ് കാര്യങ്ങൾ കൊണ്ട് ചെന്നെത്തിച്ചത്. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കാൻ ഇത് കാരണമായി. ഈ വർഷം രാജ്യത്ത് കുറഞ്ഞത് ഒരു ദശലക്ഷം മരണത്തിന് ഇടയാക്കുമെന്ന് ചില വിദഗ്ധർ പ്രവചിച്ചിരുന്നു.

Related Articles

Latest Articles