Monday, April 29, 2024
spot_img

ഹിന്ദു ധർമ പരിഷത് അനന്തപുരി ഹിന്ദു മഹാ സമ്മേളനം 2023;
ലോഗോ പ്രകാശനം നടന്നു; ‘നാരീശക്തി രാഷ്ട്ര നവ നിർമ്മാണത്തിന്’ മുഖമുദ്രയാകും;
മഹാസമ്മേളനത്തിനു പദ്മനാഭ സ്വാമിയുടെ പുണ്യഭൂമി സാക്ഷ്യം വഹിക്കുക ഏപ്രിൽ 21 മുതൽ 25 വരെ

തിരുവനന്തപുരം : ഹിന്ദു ധർമ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം സ്വാമി സത്യാനന്ദ സരസ്വതി നഗറിൽ വെച്ച് ഏപ്രിൽ 21 മുതൽ 25 വരെ നടക്കുന്ന 11 മത് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഇന്ന് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള ഹിന്ദു ധർമ പരിഷത് കാര്യാലയത്തിൽ വെച്ച് ജനം ടി വി സിഇഒ ശ്രീ. ഗിരീഷ് കുമാറും പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗ്രാഫിക് ഡിസൈനർ ശ്രീ. പ്രതീഷ് കലഞ്ഞൂരും ചേർന്ന് നിർവഹിച്ചു.

ചടങ്ങിൽ സ്വാഗത സംഘം ജനറൽ കൺവീനർ. ശ്രീ. എ. കസ്തൂരി അദ്ധ്യക്ഷത വഹിച്ചു. ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച ‘നാരി ശക്തി’ എന്ന ആശയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ‘നാരീശക്തി രാഷ്ട്ര നവ നിർമ്മാണത്തിന്’ എന്ന മുദ്രാവാക്യം മുഖമുദ്രയാക്കി നടക്കാൻ പോകുന്ന സമ്മേളനത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് സ്വാഗത സംഘം വൈസ് ചെയർ പേഴ്സൺ ശ്രീമതി. ലളിത കസ്തൂരി മുഖ്യ പ്രഭാഷണം നടത്തി. ജനം ടി വി സിഇഒ ശ്രീ. ഗിരീഷ് കുമാർ, ഹിന്ദു ധർമ പരിഷത് അദ്ധ്യക്ഷൻ ശ്രീ. എം ഗോപാൽ, ശ്രീ. സന്ദീപ് തമ്പാനൂർ, ശ്രീ. പ്രതീഷ് കലഞ്ഞൂർ, ശ്രീ. ചാല ശ്രീകുമാർ, ശ്രീ. ചെന്തിട്ട ഹരി സ്വാമി, ശ്രീ. അരുൺ എ കെ എൻ, ശ്രീ. സജേഷ് കെ നാരായണൻ, ശ്രീ. സരിൻ എസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Latest Articles