Friday, May 3, 2024
spot_img

ഡിസംബറിലെ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയ നടപടി സംസ്ഥാന സർക്കാർ പിൻവലിച്ചു;കേന്ദ്ര സർക്കാരിന്റെ പിഎംജികെവൈ വിഹിതം ഡിസംബർ മാസം വാങ്ങാൻ കഴിയാത്തവർക്ക് ജനുവരി 10 വരെ സമയം

തിരുവനന്തപുരം : ഡിസംബർ മാസത്തെ സാധാരണ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയ നടപടി സംസ്ഥാന സർക്കാർ പിൻവലിച്ചു. ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്നുകൊണ്ട് അവസാനിപ്പിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ റേഷൻ വിതരണത്തിൽ പുതുക്കിയ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിലാണു ഡിസംബർ മാസത്തെ സാധാരണ റേഷൻ വിതരണം നീട്ടിയത് പിൻവലിക്കേണ്ടി വന്നതെന്നു മന്ത്രി പറഞ്ഞു .നാളെ റേഷൻ കടകൾക്ക് അവധി പ്രഖ്യാപിച്ചു.

അതേസമയം, കേന്ദ്ര സർക്കാരിന്റെ പിഎംജികെവൈ വിഹിതം ഡിസംബർ മാസം വാങ്ങാൻ കഴിയാത്തവർക്ക് ജനുവരി 10 വരെ വാങ്ങാൻ അവസരമുണ്ടാകും . ഇതിന്റെ സാങ്കേതിക കാര്യങ്ങൾ നാളെ റേഷൻ കടകളിൽ പൂർത്തീകരിക്കും.

Related Articles

Latest Articles