Monday, May 6, 2024
spot_img

ഇമ്രാന്ഖാന് കുരുക്ക് മുറുകുന്നു ; തോഷഖന കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്, കോടതിയിൽ ഹാജരാവാത്തതിനെ തുടർന്ന് നടപടി

പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ച് കോടതി. തോഷഖന കേസിലാണ് ഖാനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. മറ്റ് രണ്ട് കേസുകളിൽ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. കോടതിയ്ക്ക് പുറത്ത് ഇമ്രാൻ്റെ നൂറുകണക്കിന് അനുയായികൾ ഒത്തുകൂടിയിരുന്നു.

കേസിൽ വാറണ്ട് പുറപ്പെടുവിച്ച കോടതി കേസ് കേൾക്കുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി. ഇമ്രാൻ തുടരെ കോടതിയിൽ ഹാജരാവാതിരുന്നതിനെ തുടർന്നാണ് ഈ നടപടി. ഇദ്ദേഹം ഹാജരാവാത്തതിനാൽ നേരത്തെ രണ്ട് തവണ കേസ് മാറ്റിവച്ചിരുന്നു.

Related Articles

Latest Articles