Monday, April 29, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 48 |
മണിയാശാൻ സൃഷ്ടിച്ച പ്രളയവും പിണറായി സംഹരിച്ച മണ്ഡലക്കാലവും |
സി. പി. കുട്ടനാടൻ

ബഹുമാനപ്പെട്ട തത്വമയി ന്യൂസ് വായനക്കാർക്ക് നമസ്കാരം,

അഴിമതിക്കാരനായ ഒരു രാഷ്ട്രീയ നേതാവിനെപ്പോലും സ്വതന്ത്ര ജനാധിപത്യ ഇന്ത്യ ജയിലിലേയ്ക്ക് പറഞ്ഞയച്ചിട്ടില്ല എന്ന കമ്യുണിസ്റ്റ് ഭീകരതാനുകൂല സിനിമകളിലെ ഡയലോഗിൻ്റെ ചെവിക്കുറ്റി നോക്കി അടിച്ചുകൊണ്ട് 2017 ഡിസംബറിൽ മുൻ ബീഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദനോട് തൻ്റെ വർദ്ധക്യകാലം ജയിലിൽ ചിലവിടുവാൻ കോടതി നിർദ്ദേശിച്ചു. മിണ്ടാപ്രാണിയുടെ കാലിത്തീറ്റയിൽ അഴിമതി നടത്തിയതിനായിരുന്നു കോടതി ഈ ക്രൂരത ലാലു എന്ന മതേതരനോട് ചെയ്തത്.

200 വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ചരിത്ര സംഭവത്തിൻ്റെ അനുസ്മരണം സംഘടിപ്പിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നടന്ന സംഘർഷത്തെ കുറിച്ചുള്ള വാർത്തയോടെയായിരുന്നു 2018 ആരംഭിച്ചത്. അതായത് 200 വർഷങ്ങൾക്ക് മുമ്പ് (1818 ജനുവരി 1ന്) മറാത്ത രാജാവ് പെഷ്‍വ ബാജിറാവുവിന്‍റെ സൈന്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും മഹാരാഷ്ട്രയിലെ കൊറേഗാവിൽ ഏറ്റുമുട്ടി. ബ്രിട്ടീഷുകാർ എണ്ണത്തിൽ കുറവായിരുന്നതിനാൽ കൊറെഗാവ്‍ നിവാസികളായ ദളിത് വിഭാഗമായ മഹര്‍ സമുദായക്കാർ ഈസ്റ്റ് ഇന്ത്യ കമ്പനി സൈന്യത്തില്‍ ബ്രിട്ടീഷുകാർക്കൊപ്പം ചേര്‍ന്നുകൊണ്ട് രാജ്യത്തിനെതിരെ യുദ്ധം ചെയ്‌ത് സായിപ്പന്മാർക്ക് സൈനികമായി വിജയം നേടിക്കൊടുത്തു. ഇതിനെ മേൽജാതിക്കെതിരായ വിജയമായി സായിപ്പന്മാർ ദളിതരെ പറഞ്ഞു വിശ്വസിപ്പിച്ചു. അതിൻ്റെ സ്മാരകമായി കൊറെഗാവിൽ ഒരു യുദ്ധ സ്‍മാരകം ബ്രിട്ടീഷുകാർ പണികഴിപ്പിച്ചിരുന്നു. ഇവിടെ എല്ലാ കൊല്ലവും ജനുവരി 1ന് ദളിതർ അനുസ്മരണം നടത്തി വന്നിരുന്നു.

2018 ജനുവരി 1ന് നടത്തിയ അനുസ്മരണത്തിൽ അർബൻ നക്സലുകൾ ബോധപൂർവം കടന്നു കയറി പ്രശ്നനങ്ങൾ സൃഷ്ടിച്ചു. ഒരു വലിയ പ്ളാനിങ്ങിൻ്റെ ബഹിർസ്ഫുരണമായി ദളിതരും ഇതര സമുദായക്കാരും തമ്മിൽ തല്ലും വഴക്കും നടന്നു. ഇതിനെ ആർഎസ്എസിൻ്റെ തലയിലേയ്ക്കിടാൻ അർബൻ നക്സൽ ജിഹാദി അനുകൂല മാദ്ധ്യമങ്ങൾ കാര്യമായിത്തന്നെ ശ്രമിച്ചു. പക്ഷെ അതൊന്നും വിലപ്പോയില്ല. നക്സലുകളുടെ പ്രവൃത്തികൾ അനാവൃതമായി. പലരെയും പോലീസ് പൊക്കി. ഈ സമയങ്ങളിൽ ക്രിപ്റ്റോ കറൻസികൾ ലോകമെമ്പാടും പ്രചുര പ്രചാരമാർജ്ജിച്ചു. അതിൽ പ്രധാനമായിരുന്നു ബിറ്റ്‌കോയിൻ. അധികമൊന്നും ആളുകളിലേക്ക് ഇത് കടന്നു ചെന്നിരുന്നില്ല. എന്തായാലും ഇന്ത്യയിൽ ഇത് നിയമ വിരുദ്ധമായി തുടർന്നു.

ഇതിനിടയിൽ സ്വകാര്യതാ വാദം പൊങ്ങിവന്നു. വ്യക്തികളുടെ സ്വകാര്യതയാണ് പരമ പ്രധാനം എന്നൊക്കെയുള്ള അരാജകവാദ ഡയലോഗുകൾ പ്രചരിപ്പിച്ചുകൊണ്ട് അർബൻ നക്സലുകൾ രംഗത്തിറങ്ങി. ഇവർ പ്രധാനമായും ലക്‌ഷ്യം വച്ചത് ആധാർ സംവിധാനത്തെയായിരുന്നു. ആധാർ ഇല്ലാതാക്കുക എന്നതായിരുന്നു ഇവരുടെ പരമോദ്ദേശ്യം. അതിനായി പയറ്റിയ പല തന്ത്രങ്ങളിൽ ഒന്നായിരുന്നു സ്വകാര്യതാവാദം

ജനുവരി 13ന് അതുവരെ ഇന്ത്യാ ചരിത്രത്തിൽ ഉണ്ടാകാതിരുന്ന ഒരു സംഭവത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ മറ്റു ജഡ്ജിമാരായിരുന്ന മദൻ ലോക്കൂർ, ജസ്റ്റിസ് ചെലമേശ്വർ, ജോസഫ് കുര്യൻ, രഞ്ജൻ ഗോഗോയ് എന്നിവർ ചേർന്ന് പത്രസമ്മേളനം നടത്തി ആരോപണങ്ങൾ ഉന്നയിച്ചു. ജഡ്ജിമാരുടെ സ്വാതന്ത്ര്യത്തിൽ ചീഫ്ജസ്റ്റിസ് ഇടപെടുന്നുവെന്നായിരുന്നു ആരോപണം. ഈ സംഭവങ്ങൾ കുറെ ദിവസം പത്രക്കാർക്ക് ജോലി നൽകി.

ജനുവരി 16ന് 44 വർഷങ്ങൾ നീണ്ടുനിന്ന ഒരു മുസ്ലിം പ്രീണനത്തിന് കൂടെ അന്ത്യം കുറിയ്ക്കുവാൻ നരേന്ദ്രമോദി സർക്കാരിന് സാധിച്ചു. അതായിരുന്നു ഹജ്ജ് സബ്‌സിഡി. ഇന്ദിരയുടെ കാലഘട്ടം വരെ അന്താരാഷ്ട്ര യാത്രയ്ക്കുള്ള ചിലവു കുറഞ്ഞ ഉപാധിയായായിരുന്നു കപ്പൽ ഗതാഗതം. ഹജ്ജ് സീസൺ ആകുമ്പോൾ ലോക മുസ്ലീങ്ങൾ സൗദി അറേബ്യയിലേയ്ക്ക് കപ്പലിൽ യാത്ര പോകുമായിരുന്നു. ഇതിലേയ്ക്ക് ഒരു മുസ്ലിം പ്രീണനം കൊണ്ടുവന്ന് മുസ്ലിം വോട്ടുകൾ ഒപ്പം കൂട്ടുവാനായി ഹജ്ജിന് പോകാൻ വിമാനയാത്ര ഏർപ്പെടുത്തുകയും കപ്പൽ യാത്രയെക്കാൾ വിമാന യാത്രയ്ക്കു വരുന്ന അധിക ചെലവിനുള്ള സർക്കാർ സഹായം സബ്‌സിഡിയായി സർക്കാർ ഖജനാവിൽ നിന്നും ചിലവിട്ട് വിമാനക്കമ്പനികൾക്ക് നൽകുവാനും 1974ൽ മുസ്ലിം പ്രീണന കോൺഗ്രസ്സ് പാർട്ടിയുടെ ഇന്ദിരാ സർക്കാർ തീരുമാനിച്ചു.

ഹജ്ജിനുള്ള പല യാത്രാ സബ്‌സിഡികളും നിലനിൽക്കുമ്പോഴായിരുന്നു ഈ വിമാനയാത്രാ സബ്‌സിഡി കൂടെ നൽകി മുസ്ലിം പ്രീണനം അരക്കിട്ടുറപ്പിച്ചത്. ഇങ്ങനെ മുസ്ലീങ്ങൾ സർക്കാർ ചിലവിൽ പറന്നു കളിയ്ക്കുന്നത് അവസാനിപ്പിയ്ക്കുവാൻ ജനുവരി 16ന് ഹജ്ജ് സബ്‌സിഡി നിറുത്തലാക്കിക്കൊണ്ട് ബിജെപി സർക്കാർ ഉത്തരവിട്ടു. വിശ്വഹിന്ദു പരിഷദിൻ്റെ പ്രസംഗങ്ങളിലെ സ്ഥിരം വിമർശനമായിരുന്ന ഈ സംബ്‌സിഡി കഥയ്ക്ക് വിരാമം വീണു. ഇതിനെ പല രീതിയിലാണ് മുസ്ലിം സമൂഹം നോക്കിക്കണ്ടത്. ഇടതു വലത് രാഷ്ട്രീയക്കാർ ഇത് മുസ്ലീങ്ങൾക്കെതിരായ അനീതിയായി ചിത്രീകരിയ്ക്കുവാൻ ശ്രമിച്ചു.

ഫെബ്രുവരി മാസത്തോടെ മഹാരാഷ്ട്രയിൽ പഴയ നോർത്ത് ഇന്ത്യൻ വിരുദ്ധ വികാരം പൊടി തട്ടിയെടുക്കുവാനും മാറാത്ത വാദത്തിന് തീകൊടുക്കുവാനും താക്കറെയുടെ അനന്തിരവനായ രാജ് താക്കറെ ശ്രമിച്ചു. അയാളുടെ പാർട്ടിയായ നവനിർമാൺ ശിവസേന ഇത് ചെയ്‌തു. യുപി, ബീഹാർ സംസ്ഥാനക്കാർ ആക്രമിയ്ക്കപ്പെടുന്ന ഏതാനും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഫെബ്രുവരിയിൽ ത്രിപുര അസംബ്ലി തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടു. 25 വർഷങ്ങളായി സഖാവ്. മണിക് സർക്കാർ എന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കമ്യുണിസ്റ്റ് പാർട്ടി ഭരിച്ചുകൊണ്ടിരുന്ന സ്ഥലമായിരുന്നു ത്രിപുര. ഇത്രയും കാലം കേരളമടക്കമുള്ള പ്രദേശങ്ങളിലും മറ്റും സിപിഎമ്മുകാർ പ്രചരിപ്പിച്ചിരുന്നത് കമ്യുണിസ്റ്റുകൾ ഭരിച്ച ഇടങ്ങളൊക്കെ എന്നും ബിജെപിയ്ക്ക് ബാലി കേറാ മലയായി തുടരും എന്നതായിരുന്നു. ബംഗാളിൽ ബിജെപി അധികാരത്തിലേറാഞ്ഞത് മുമ്പ് അവിടെ സിപിഎം ഭരിച്ചതുകൊണ്ടാണെന്നൊക്കെ അവർ ചാനൽ ചർച്ചകളിൽ തട്ടിവിട്ടുകൊണ്ടിരുന്നു. ഇതെല്ലാം ത്രിപുര തിരഞ്ഞെടുപ്പ് തകർത്തു കളഞ്ഞു. 25 വർഷങ്ങൾ നീണ്ട കമ്യുണിസ്റ്റ് ഭരണത്തെ ചവറ്റുകുട്ടയിലെറിഞ്ഞുകൊണ്ട് ഭാരതീയ ജനതാപാർട്ടി മാർച്ച് ആദ്യവാരം ത്രിപുരയിൽ അധികാരത്തിലെത്തി. കമ്യുണിസ്റ്റ് പാർട്ടിയ്ക്ക് ഏറ്റ ഭീകരമായൊരു അടിയായി ഈ തിരഞ്ഞെടുപ്പ് മാറി.

കോൺഗ്രസ്സ് പാർട്ടി മുമ്പോട്ട് വയ്ക്കുന്നത് അഴിമതി രാഷ്ട്രീയം മാത്രമല്ല കപടമായ ദേശീയ ബോധവുമാണെന്ന് തെളിയിയ്ക്കുന്ന ഒരു സംഭവം 2018 മാർച്ച് 9ന് സംഭവിച്ചു. ഈ സമയം കർണാടക ഭരിച്ചിരുന്നത് കോൺഗ്രസ്സ് പാർട്ടിയായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും. തിരഞ്ഞെടുപ്പ് മുമ്പിൽ കണ്ടുകൊണ്ട് കന്നഡ പ്രാദേശിക വികാരം ആളിക്കത്തിച്ച് അധികാരം പിടിയ്ക്കുവാനായി കർണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന പ്രചാരണവുമായി കോൺഗ്രസ്സ് രംഗത്തിറങ്ങി. കശ്മീർ പോലെ സ്വന്തമായി പതാകയുള്ളോരു സംസ്ഥാനമായി മാറി ഭാരത ദേശീയതയിൽ നിന്നും കർണാടകയുടെ അന്യവത്കരണത്തിന് ഒരുങ്ങുകയായിരുന്നു കോൺഗ്രസ്സ്.

ഈ സമയങ്ങളിലാണ് ജമ്മുവിലെ കത്വയിൽ ഒരു മുസ്ലിം ബാലികയെ ബിജെപി ബന്ധങ്ങളുള്ള ചിലർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊന്നുകളഞ്ഞ സംഭവം വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അതുവരെ നടന്ന പീഡനങ്ങളെ തമസ്കരിയ്ക്കും വിധമായിരുന്നു ഈ പീഡനത്തിനെതിരായ പ്രചാരണങ്ങൾ. മുസ്ലീങ്ങളായിരുന്നു ഇതിനെല്ലാം പിന്നിൽ. അവർ വാട്സാപ്പിലൂടെ ഹർത്താലിന് ആഹ്വാനം ചെയ്‌തു. കേരളത്തിൽ ഏപ്രിൽ മാസം 16ന് ഈ ഹർത്താൽ നടന്നു. മലബാർ പ്രദേശങ്ങളിൽ ഹിന്ദുക്കളുടെ സ്ഥാപനങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിച്ച് കൊള്ള ചെയ്തു തിന്നു മുസ്ലിം യുവത്വം. ഇതിനെതിരായി പലയിടത്തും പ്രതികരണങ്ങളുണ്ടായി. ഒടുവിൽ ഈ കേസിലെ പ്രതികളെ പിടിക്കാൻ ഇറങ്ങിയ പിണറായി പോലീസ് ഇതിനെതിരായി പോസ്റ്റുകളിട്ട ഹിന്ദു ആർഎസ്എസ് ബന്ധങ്ങളുള്ളവരെ പ്രതികളാക്കി കേസെടുത്ത് നാടിനോട് ചതിവ് ചെയ്തു.

മുൻ പ്രധാനമന്ത്രിയും കവിയും വാഗ്മിയും ബിജെപി നേതാവും ചിന്തകനുമായിരുന്ന ശ്രീ. അടൽ ബിഹാരി വാജ്പേയ്ജിയുടെ ദേഹവിയോഗം ഓഗസ്റ്റ് 16ന് സംഭവിച്ചു. ഭാരതത്തെ വിട്ടുപിരിഞ്ഞ അദ്ദേഹത്തിൻ്റെ ആത്മാവ് ബാക്കിവച്ച ഭൗതിക ശരീരവുമായി നവയുഗ ഭാരത സാരഥി ശ്രീ. നരേന്ദ്രമോദി സദൈവ് അടലിലെത്തി സംസ്കാരം നടത്തി.

ഇതിനിടയിലെല്ലാം ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ വാദങ്ങൾ നടന്നു വന്നു. ഹിന്ദിക്കാരായ ജഡ്ജിമാർ നടത്തുന്ന പല പരാമർശങ്ങളും പത്രത്തിലും ചാനലുകളിലും നിറഞ്ഞു. ഇത് പൊതു ഹിന്ദു സമൂഹത്തിന് ഹൃദയ വേദനയുണ്ടാക്കി. ഒരു ജനസമൂഹത്തിൻ്റെ വിശ്വാസ ധാരയെ ഭൗതിക വാദത്തിൻ്റെ അളവുകോലു വച്ച് വിവക്ഷിച്ച ജഡ്‍ജിമാരുടെ പ്രവൃത്തിയിൽ സന്തോഷിച്ച യുക്തിവാദികളും കമ്യുണിസ്റ്റ് വേട്ടാവളിയന്മാരും ഹിന്ദു വിശ്വാസങ്ങളെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അവഹേളിച്ചു. ഹൈന്ദവ ഈശ്വര സങ്കൽപ്പങ്ങളെ നിന്ദിച്ചുകൊണ്ട് ഒരു വിഭാഗത്തിൻ്റെ വിശ്വാസങ്ങൾക്ക് മേൽ മാത്രം പുലഭ്യം വിളിച്ചു.

ജൂലായ് അവസാനത്തോടെയും ഓഗസ്റ്റ് തുടക്കത്തോടെയുമുണ്ടായ അതി ശക്തമായ മൺസൂൺ മഴയെ തുടർന്ന് മണിയാശാൻ എന്ന മണ്ടൻ മന്ത്രിയുടെ വിവരക്കേടിൻ്റെ പരിണിതഫലമായി കേരളത്തിലെ പ്രധാന ഡാമുകൾ തുറന്നു വിടുകയും അതി ശക്തമായ പ്രളയം ഉണ്ടാവുകയും ചെയ്‌തു. നിരവധി നാശനഷ്ടങ്ങൾ നേരിടേണ്ടി വന്നു. ഇതേതുടർന്ന് അവസരം മുതലാക്കി വിദേശ ഫണ്ട് അടിയ്ക്കുവാനുള്ള പിണറായി സർക്കാരിൻ്റെ ശ്രമം കേന്ദ്രസർക്കാർ തടഞ്ഞപ്പോൾ കേരളത്തിനെതിരെ കേന്ദ്രസർക്കാർ എന്ന പരികല്പനയിലേയ്ക്ക് കാര്യങ്ങളെയെത്തിയ്ക്കുവാൻ കമ്യുണിസ്റ്റ് വൈതാളികർക്ക് സാധിച്ചു. അയ്യപ്പസ്വാമിയുടെ കോപം മൂലമാണ് ഈ പ്രളയം ഉണ്ടായതെന്ന് പലരും വിശ്വസിച്ചു. പശ്ചിമഘട്ടമടങ്ങുന്ന മലയാചലപതിയായ അയ്യപ്പനാണ് ഈ നാടിൻ്റെ പ്രകൃതിയെ പാലിയ്ക്കുന്നത് എന്നതിനാലാണ് പൊതുജനം അങ്ങനെ ചിന്തിച്ചത്. സേവാഭാരതി അടക്കമുള്ള സംഘടനകൾ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി

ഒടുവിൽ സുപ്രീം കോടതി വിധി എത്തിച്ചേർന്നു. 2018 സെപ്റ്റംബര്‍ 28ന് ശബരിമല കാനന ക്ഷേത്രത്തിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് വിധി പുറപ്പെടുവിച്ചു. ഇത് നാട്ടിൽ കോലാഹലമുണ്ടാക്കി. വൃശ്ചിക മാസം അടുത്തു വരവേ ഹിന്ദു സമൂഹം ഇതിൽ ഭയപ്പെട്ടു. സംഘ്പരിവാറിനുള്ളിൽ തന്നെ ഈ വിധി രണ്ടു ചേരികൾ സൃഷ്ടിച്ചു. എന്നാൽ സംഘടനയുടെ ഔദ്യോഗിക നിലപാട് യുവതീ പ്രവേശനത്തിന് എതിരായിരുന്നു. ഇതേ സമയം പിണറായി സർക്കാർ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിയ്ക്കും എന്ന നിലപാട് മുമ്പോട്ടുവച്ചു. കേരളം കലുഷിതമാകുവാൻ തുടങ്ങി.

ദൈനം ദിനാടിസ്ഥാനത്തിൽ കമ്യുണിസ്റ്റ് പാർട്ടിക്കാർ ശബരിമലയെക്കുറിച്ച് വ്യാജവാർത്തകൾ ചമച്ച് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആർത്തലച്ച് പ്രചരിപ്പിച്ചു പോന്നു. അതിലൊന്നാണ് ശബരിമല ചെമ്പോല എന്ന് പ്രസിദ്ധമായ മോൺസൺ ചെമ്പോല. വ്യാജ സൃഷ്ടിയായ ഇത് ശബരിമലയുടെ ആധികാരിക രേഖ എന്ന തരത്തിൽ കമ്യുണിസ്റ്റുകാർ പ്രചരിപ്പിച്ചു. ദേശാഭിമാനി പത്രവും 24 ന്യൂസ് ചാനലും ഇത് ആഘോഷിച്ചു. ഇങ്ങനെ പ്രതിസന്ധികൾക്ക് നടുവിൽ മലയാള ഹിന്ദു സമൂഹം സടകുടഞ്ഞെണീറ്റു. മലയാള മാദ്ധ്യമ പ്രവർത്തകർക്കിടയിലുണ്ടായിരുന്ന സിപിഎം ഫ്രാക്ഷൻ ബിജെപി നേതാക്കളുടെ പ്രസ്താവനകളെ വളച്ചൊടിച്ചു പ്രചരിപ്പിയ്ക്കുന്നതിൽ ശ്രദ്ധാലുക്കളായി. പ്രതിഷേധിച്ച ഹിന്ദുക്കളുടെ നേർക്ക് കേരളാ പോലീസ് ക്രൂരമായി നടപടികൾ സ്വീകരിച്ചു. ഹിന്ദുക്കൾ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നാമജപ ഘോഷയാത്ര അടക്കമുള്ള പ്രതിഷേധ പരിപാടികൾ നടത്തി.

ഇതേ സമയം നോർത്ത് ഇന്ത്യയിൽ ഒക്ടോബർ 10ന് റായ്ബറേലിയിലെ ഹർചന്ദ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 50 മീറ്റർ അകലെ ന്യൂ ഫറാക്ക എക്സ്പ്രസ് ട്രെയിനിൻ്റെ 6 കോച്ചുകൾ പാളം തെറ്റി 7 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈകാതെ തന്നെ ഒക്ടോബർ 19ന് പഞ്ചാബിലെ അമൃത്സറിൻ്റെ കിഴക്കൻ പ്രാന്തപ്രദേശത്ത് ദസറയുടെ ആഘോഷങ്ങൾ കാണാൻ തടിച്ചുകൂടി റെയിൽവേ ട്രാക്കുകളിൽ നിൽക്കുകയായിരുന്ന ജനക്കൂട്ടത്തിനെ പാസഞ്ചർ ട്രെയിൻ ഇടിച്ച് കുറഞ്ഞത് 59 പേർ കൊല്ലപ്പെടുകയും ഏകദേശം 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇന്ത്യാ രാജ്യം ഒരു വലിയ ബഹുമതി നേടുന്ന ഘട്ടം സമാഗതമായി. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ സ്ഥിതി ചെയ്യുന്ന ഇടമായി ഗുജറാത്തിലെ നർമ്മദാ തീരത്ത് സർദാർ സരോവർ ഡാമിൽ നിന്ന് 3.321 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ജലാശയ മദ്ധ്യത്തിലായുള്ള സാധൂ ബെറ്റ് എന്ന ദ്വീപ് മാറി. ഇവിടെ 597 അടി ഉയരത്തിൽ (182 മീറ്റർ) ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിൻ്റെ പൂർണകായ പ്രതിമ സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന പേരിൽ ഒക്ടോബർ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദിജി അനാച്ഛാദനം ചെയ്തു. ഇതിനെ കമ്യുണിസ്റ്റുകാർ വിമർശിച്ചു. കാക്കയ്ക്ക് തൂറാനുള്ള പ്രതിമ എന്നൊക്കെ അവർ പറഞ്ഞു.

കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം 2018 ഡിസംബർ 9ന് ഉദ്‌ഘാടനം ചെയ്യപ്പെട്ടതോടെ രാഷ്ട്രീയേതര സംഭവങ്ങൾ മറ്റൊന്നും ഇല്ലാതായി. എന്നാൽ ശബരിമലയിൽ ഈ വർഷത്തെ മണ്ഡലകാലം എല്ലാം കൊണ്ടും കലുഷിതമായിരുന്നു. ദൈനംദിനാടിസ്ഥാനത്തിൽ ഹൈന്ദവ വിശ്വാസം തീരെയില്ലാത്ത കമ്യുണിസ്റ്റ് ആക്ടിവിസ്റ്റുകൾ ശബരിമലയിൽ കയറുവാനായെത്തി പ്രശ്‍നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. അവരെ തടയാനൊരു വിഭാഗവും തയ്യാറായി നിന്നു. ശബരിമലയെ നശിപ്പിയ്ക്കാനൊരുങ്ങുന്നവർക്ക് പരിപൂർണ പിന്തുണയുമായി ഭരണകൂടവും പോലീസും രംഗത്തെത്തി. കേരളാ പോലീസിനെ ജനങ്ങൾ വെറുത്ത ഒരു കാലഘട്ടമായിരുന്നു ഇത്.

തുടരും…

Related Articles

Latest Articles