Monday, October 19, 2026

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ ; യോഗം വിളിച്ച് ഗതാഗതമന്ത്രി, പരിശോധന കർശനമാക്കി കൊച്ചി പോലീസ്

കൊച്ചി : സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കാനായി ഗതാഗതമന്ത്രി യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരക്ക് കൊച്ചിയിലാണ് യോഗം നടക്കുക. ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ബസ് ഉടമകളും തൊഴിലാളികളും ഈ യോഗത്തിൽ പങ്കെടുക്കും.

അമിതവേഗത്തിൽ വന്ന ബസ്സിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചതിനെ തുടർന്നാണ് സർക്കാരിന്റെ ഇടപെടൽ ഉണ്ടായത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു. സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തെ തുടർന്ന് കൊച്ചി നഗരത്തിൽ പോലീസ് കർശന പരിശോധന നടക്കുകയാണ്.

Related Articles

Latest Articles