Sunday, May 19, 2024
spot_img

ആക്രമണം നടന്നത് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ

ബാൽക്കോട്ടിൽ ജയ്ഷെ ആസ്ഥാനത്ത് ഇന്ത്യൻ വ്യോമാക്രമണം നടന്നത് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ.

ആക്രമണം നടക്കുന്നതിന് അരമണിക്കൂർ മുമ്പ് വെളുപ്പിനെ 3 മണിക്ക് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി സൗത്ത്ബ്ലോക്കിലെ കൺട്രോൾ റൂമിലെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പ്രതിരോധ സെക്രട്ടറി ഉൾപ്പെടെ മറ്റ് പ്രധാന വകുപ്പ് സെക്രട്ടറിമാരും ഉണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗും അരുൺ ജയ്റ്റിലിയും കൺട്രോൾ റൂമിലുണ്ടായിരുന്നത് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

കൃത്യമായ ലക്ഷ്യം ഭേദിക്കാൻ ലേസർ ആക്രമണമാണ് വ്യോമസേന നടത്തിയത്. പൊതുജനങ്ങൾക്ക് ജീവഹാനി ഉണ്ടാകാതിരിക്കാനാണ് ജനാധിവാസ മേഖലയിൽ നിന്ന് 25 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഈ ക്യാമ്പ് ലക്ഷ്യം വെച്ചത്. 300 ഓളം ഭീകരർ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നാണ് വിവരം. ഇതിൽ ജയിഷിന്റെ കമ്മാണ്ടർമാരും തീവ്രവാദികളുടെ പരിശീലകരുമുണ്ടായിരുന്നു.

Related Articles

Latest Articles