Wednesday, May 15, 2024
spot_img

അരിക്കൊമ്പന്റെ സംരക്ഷണത്തിന് വേണ്ടി അഷ്ടദ്ര്യവ്യ ഗണപതിഹോമം നടത്തി ഭക്ത; ഒരു ആനയ്ക്ക് വേണ്ടി ഇത്തരമൊരു വഴിപാട് നടക്കുന്നത് ഇതാദ്യം

വടക്കഞ്ചേരി: അരിക്കൊമ്പന്റെ സംരക്ഷണത്തിന് വേണ്ടി പ്രത്യേക പൂജ നടത്തി ഭക്ത. വടക്കഞ്ചേരി ശ്രീ മഹാഗണപതി സഹായം ക്ഷേത്രത്തിലാണ് അരിക്കൊമ്പന് വേണ്ടി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നത്. കർണാടകയിൽ താമസിക്കുന്ന ഒരു ഭക്തയാണ് വഴിപാട് നേർന്നത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ചടങ്ങുകൾ ആരംഭിച്ചു. എടമല ഹർഷൻ തിരുമേനിയുടേയും ജിതേന്ദ്ര തിരുമേനിയുടേയും ആഭിമുഖ്യത്തിലായിരുന്നു ഹോമം. അരിക്കൊമ്പന്റെ ആരോഗ്യത്തിനും ആയുസിനും വേണ്ടിയായിരുന്നു ഗണപതിക്ഷേത്രത്തിൽ വഴിപാട്.

കഴിഞ്ഞ ദിവസം പന്തളം പുത്തൻകാവ് ക്ഷേത്രത്തിലും അരിക്കൊമ്പന് വേണ്ടി ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. പ്രസാദത്തിന്റേയും വഴിപാട് രസീതിന്റേയും ചിത്രങ്ങൾ ഉൾപ്പെടെയാണ് വൈറലായത്.

Related Articles

Latest Articles