Friday, September 25, 2026

അതിതീവ്ര ചുഴലിക്കാറ്റായി ബിപോര്‍ജോയ് വീണ്ടും ശക്തി പ്രാപിക്കും;ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്,അടുത്ത നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് വീണ്ടും ശക്തിയായി വീശിയടിക്കുമെന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.അടുത്ത 24 മണിക്കൂറില്‍ വടക്ക്-കിഴക്ക് ദിശയിൽ ആയിരിക്കും കാറ്റ് വീശിയടിക്കുക.അടുത്ത മൂന്നു ദിവസം വടക്ക്- പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.വടക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ബംഗ്ലാദേശ് – മ്യാന്‍മാര്‍ തീരത്തിന് സമീപം അതി ശക്തമായ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു.

സംസ്ഥാനത്ത് കാലവര്‍ഷം പൊതുവെ ദുർബലമാണ്. എന്നാൽ അറബിക്കടലിലെ അതിതീവ്ര ചുഴലിക്കാറ്റായ ബിപോര്‍ജോയുടെയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനമാണ് നിലവില്‍ മഴ ശക്തമാക്കാനുള്ള കാരണം. അതേസമയം, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Related Articles

Latest Articles