Wednesday, November 4, 2026

തിരുവല്ലയിൽ സ്‌കൂട്ടർ യാത്രികയെ വലിച്ചു താഴെയിട്ട മദ്യപാനി പിടിയിൽ ! പ്രതിയെ പോലീസ് വാഹനത്തിൽ കൈയ്യേറ്റം ചെയ്ത് പെൺകുട്ടിയുടെ ബന്ധുക്കൾ

തിരുവല്ലയിൽ സ്‌കൂട്ടർ യാത്രികയെ തടഞ്ഞു നിർത്തിയ ശേഷം വലിച്ചു താഴെയിട്ട് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. പോലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി ബഹളം വച്ച ശേഷമാണ് ഇയാൾ റോഡിൽ ഇറങ്ങി യുവതിക്ക് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മദ്യപിച്ച് ബൈക്കിൽ പൊലീസ് സ്റ്റേഷനിലെത്തിയ ജോജോ ബഹളം വെച്ചതിനെ തുടർന്ന് ബൈക്ക് വാങ്ങി വെച്ച് പോലീസുകാർ മടക്കി അയച്ചിരുന്നു. സ്റ്റേഷനിൽ നിന്നിറങ്ങി തിരുവല്ല ന​ഗരത്തിലെ പ്രധാന റോഡിലേക്കെത്തിയ ഇയാൾ സ്‌കൂട്ടർ യാത്രക്കാരിയെ കാണുകയും അവരെ വലിച്ചു താഴെയിടുകയുമായിരുന്നു. ജോജോ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നയാളെന്നുമാണ് വിവരം. ജോജോയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. അതേ സമയം കുപിതരായ സ്‌കൂട്ടർ യാത്രക്കാരിയുടെ ബന്ധുക്കൾ ജോജോയെ പൊലീസ് വാഹനത്തിൽ വെച്ച് കൈയ്യേറ്റം ചെയ്തു.

Related Articles

Latest Articles