Saturday, September 19, 2026

മദ്യലഹരിയിലായിരുന്ന യുവതിയെ നിശാക്ലബ്ബിൽനിന്ന് ഫ്ലാറ്റിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; ഇന്ത്യൻ വംശജനായ വിദ്യാർത്ഥി ബ്രിട്ടനിൽ പിടിയിൽ

ലണ്ടൻ : നിശാക്ലബ്ബിൽ വച്ച് പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ ബ്രിട്ടനിലെ സൗത്ത് വെയ്‌ൽസ് പോലീസ് അറസ്റ്റ് ചെയ്തു. പ്രീത് വികാൽ എന്ന ഇരുപത് വയസുകാരനാണ് സംഭവത്തിൽ അറസ്റ്റിലായത്. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ പ്രതി തന്റെ ഫ്ലാറ്റിൽ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

കാർഡിഫിലെ ഒരു നിശാക്ലബിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സൂഹൃത്തുക്കൾക്കൊപ്പമാണ് പ്രീതും യുവതിയും ക്ലബ്ബിൽ എത്തിയത്. ‘‘യുവതി അമിതമായി മദ്യപിച്ചിരുന്നു, രാത്രി വൈകി ക്ലബ്ബിനു പുറത്തെത്തിയപ്പോഴാണ് പ്രീതിനെ യുവതി കാണുന്നത്. ഇരുവരും സംസാരിക്കുകയും യുവതിയെ പ്രീത് തന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.’’– സൗത്ത് വെയ്‌ൽസ് പോലീസ് അധികൃതർ വ്യക്തമാക്കി.

യുവതിയെ താങ്ങിപ്പിടിച്ച് പ്രതി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ വലിയ തോതിൽ പ്രചരിച്ചിരുന്നു. അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലായതോടെ സുഹൃത്തുക്കളുടെ അടുത്തുനിന്നും യുവതി കൂട്ടം തെറ്റിപ്പോയത് പ്രീത് വികാൽ മുതലെടുക്കുകയായിരുന്നുവെന്നാണ് പോലീസ് വാദം.പീഡിപ്പിച്ചശേഷം യുവതിയുടെ ചിത്രം പകർത്തി പ്രതി സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തെന്നും പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളും യുവതിക്ക് പ്രതി അയച്ച ഇൻസ്റ്റഗ്രാം സന്ദേശങ്ങളും കേസിൽ നിർണായകമായി.

Related Articles

Latest Articles