Tuesday, May 21, 2024
spot_img

‘ഇന്നത്തെ വിദ്യാർത്ഥികൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയാണ് രാജ്യത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്നത്’; വിദ്യാർത്ഥികൾക്കായുള്ള ദേശീയ ശാസ്ത്ര ക്യാമ്പ് ഉദ്ഘാടനം ചെയ്ത്ഡോ. ജോസഫ് ഇമ്മാനുവൽ

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ സയന്‍സ് ടാലന്റ് സെര്‍ച്ച് ഇവന്റായ വിദ്യാർത്ഥി വിജ്ഞാന്‍ മന്ഥിന്റെ (വിവിഎം) ദ്വിദിന ദേശീയ ശാസ്ത്ര ക്യാമ്പ് തിരുവനന്തപുരത്ത് ന്യൂദല്‍ഹി സിബിഎസ്ഇ ഡയറക്ടര്‍ (അക്കാദമിക്) ഡോ. ജോസഫ് ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ വിദ്യാർത്ഥികള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയാണ് രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതെന്ന് ഡോ. ഇമ്മാനുവല്‍ പറഞ്ഞു. സര്‍ഗാത്മകതയ്ക്കും അഭിരുചിക്കുമുള്ള വിദ്യാർത്ഥികളുടെ കഴിവ് വിലയിരുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തില്‍ വിഭാവനം ചെയ്ത മാറ്റങ്ങളും അദ്ദേഹം പങ്കുവച്ചു.

അധ്യക്ഷ പ്രസംഗത്തിൽ, IISER തിരുവനന്തപുരം ഡയറക്ടർ പ്രൊഫ. ജരുഗു നരസിംഹമൂർത്തി, സംസ്ഥാനതലത്തിൽ കുട്ടികൾ നേടിയ നേട്ടങ്ങളെ അഭിനന്ദിക്കുകയും ശാസ്ത്ര ഗവേഷണങ്ങൾ തുടരാൻ വിദ്യാർത്ഥികളിൽ കൂടുതൽ താൽപ്പര്യം ജനിപ്പിക്കുന്നതിനായി എല്ലാ വർഷവും VVM സൂക്ഷ്മമായി നടത്തുന്ന വിജ്ഞാന ഭാരതിയെ അഭിനന്ദിക്കുകയും ചെയ്തു. പുതിയ സാങ്കേതിക വിദ്യകളും കണ്ടു പിടുത്തങ്ങളും കൊണ്ട് ഒരു രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ വികസിപ്പിയ്ക്കുന്നതിൽ ശാസ്ത്രത്തിന്റെ പങ്ക്, വിജ്ഞാന ഭാരതി ദേശീയ സെക്രട്ടറി ശ്രീ വിവേകാനന്ദ പൈ പറഞ്ഞു.

പതിനെട്ടാം നൂറ്റാണ്ട് വരെ ലോക ജിഡിപിയുടെ ഏതാണ്ട് മൂന്നിലൊന്ന് ഇന്ത്യയിൽ നിന്നായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്രധാനമായും ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ മേൽക്കോയ്മ വൈദേശിക അധിനിവേശം മൂലം മങ്ങിപ്പോയതാണ്. മാതൃഭാഷയിൽ ശാസ്ത്രം പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും നമ്മുടെ അഭിമാനകരമായ ശാസ്ത്ര പൈതൃകം പഠിക്കാനും അഭിനന്ദിക്കാനും സംസ്‌കൃത അറിവ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഡോറിലെ IIT പ്രൊഫസറും നാഷണൽ കൺവീനറുമായ (VVM) ഡോ. പ്രശാന്ത് കോഡ്‌ഗിരെ, VVM 2022-ന്റെ പരീക്ഷകൾ 14 ഭാഷകളിൽ ആദ്യമായി നടത്തുകയും 32 പ്രാദേശിക ക്യാമ്പുകൾ നടത്തുകയും ചെയ്തു എന്ന് അറിയിച്ചു.

റീജിയണൽ തലത്തിലെ വിജയികൾ ദേശീയ ക്യാമ്പിൽ പങ്കെടുക്കുന്നു, അവിടെ പരീക്ഷണങ്ങൾ നടത്തുന്നതിനും നിരീക്ഷണങ്ങൾ രേഖപ്പെടുത്തുന്നതിനുമുള്ള അവരുടെ കഴിവ് വിലയിരുത്തും. വിജയികൾക്ക് തിരഞ്ഞെടുത്ത ലബോറട്ടറികളിൽ സർട്ടിഫിക്കറ്റുകളും അവാർഡുകളും കൂടാതെ ഒരു വർഷത്തെ ഇന്റേൺഷിപ്പിന് അർഹതയുണ്ട്. തിരുവനന്തപുരത്തെ CSIR-NIIST ഡയറക്ടർ ഡോ.സി.അനന്ദരാമകൃഷ്ണൻ, തിരുവനന്തപുരം RGCB ഡയറക്ടർ ഡോ.ചന്ദ്രഭാസ് നാരായണ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. എസ്എസ്എം കേരള പ്രസിഡന്റ് ഡോ.കെ.മുരളീധരൻ നന്ദി പറഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് മൊത്തം 412 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

Related Articles

Latest Articles