Wednesday, October 28, 2026

കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍ തടഞ്ഞ് പി.വി ശ്രീനിജന്‍ എംഎല്‍എ;വാടക കുടിശികയുണ്ടെന്ന് ആരോപണം

കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽ തടഞ്ഞ് പി.വി ശ്രീനിജൻ എംഎൽഎ. വാടക നല്‍കാത്തതിനാല്‍ ഗ്രൗണ്ട് തുറന്നു നല്‍കാനാവില്ലെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറികൂടിയായ എംഎല്‍എ നിലപാടെടുക്കുകയായിരുന്നു. അതേസമയം എം.എൽ.എ നിലപാട് കടുപ്പിച്ചതോടെ സെലക്ഷനില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഗ്രൗണ്ടില്‍ പ്രവേശിക്കാൻ സാധിച്ചില്ല.

അണ്ടര്‍ 17 കേരള ബ്ലാസ്റ്റേഴ്‌സ് ടീം സെലക്ഷനാണ് പി.വി ശ്രീനിജന്‍ എംഎല്‍എ തടഞ്ഞത്. പനമ്പള്ളി നഗറിലെ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. എട്ട് മാസത്തെ വാടക കുടിശികയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എം.എൽ.എ നടപടി സ്വീകരിച്ചത്. അതേസമയം, കുടിശികയില്ലെന്ന് അറിയിച്ച് ഹൈബി ഈഡന്‍ എംപി രംഗത്ത് വന്നു. മണിക്കൂറുകൾ താരങ്ങളെ പുറത്ത് നിർത്തിയതിനെ തുടർന്ന് മന്ത്രി ഇടപ്പെട്ടു. തുടർന്ന് സ്‌കൂളിന്റെ പ്രധാന ഗേറ്റിലൂടെ കായിക താരങ്ങളെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിച്ചു.

Related Articles

Latest Articles