Sunday, June 2, 2024
spot_img

ഐഎസ് ഭീകരതയ്‌ക്കെതിരെയാണ് സിനിമ; കേരള സ്റ്റോറിയെ എതിര്‍ക്കുന്നവര്‍ ഭീകരതയെ പിന്തുണയ്ക്കുകയാണ്: ഹിമന്ത ബിശ്വ ശര്‍മ്മ

കുടക്: കേരള സ്റ്റോറിയെ എതിര്‍ക്കുന്നവര്‍ ഭീകരതയെ പിന്തുണയ്ക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഐഎസ് ഭീകരതയ്‌ക്കെതിരെയാണ് സിനിമ. അത് പ്രദര്‍ശിപ്പിക്കരുതെന്നാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും പറയുന്നത്. രാജ്യത്തിനെതിരെ പറയുന്ന ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ നടക്കുന്നവരും ഇവരാണ്. ഇവര്‍ ഐഎസിന്റെ പിആര്‍ വര്‍ക്ക് നടത്തുകയാണ്, കര്‍ണാടകയിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ ബജ്രംഗ്ദളിനെ നിരോധിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ബജ്‌രംഗ്ദള്‍ എവിടെയെങ്കിലും ബോംബ് സ്ഫോടനം നടത്തിയിട്ടുണ്ടോ? പിന്നെന്തിനാണ് നിരോധിക്കുന്നത്. നിങ്ങള്‍ പിഎഫ്‌ഐയുടെ വക്താക്കളാവുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ഭീകര ശക്തികള്‍ വളരുമെന്ന് ഹിമന്ത പറഞ്ഞു. ഒരു സ്ഥിരതയുമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവരുടെ നേതാവ് രാഹുലിന് തന്നെ ഗ്യാരണ്ടിയില്ല. പിന്നെ അവര്‍ പറയുന്ന എന്ത് കാര്യത്തിനാണ് ഉറപ്പുണ്ടാവുക എന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം കേരളാ സ്റ്റോറി എന്ന സിനിമയെ എതിര്‍ക്കുന്നവര്‍ ഭീകരവാദികളാണെന്ന് നടി കങ്കണാ റണാവത്ത് കുറ്റപ്പെടുത്തി. സിനിമയെ നിരോധിക്കാന്‍ സംഘടിതമായ നിരവധി ശ്രമങ്ങള്‍ നടന്നതായും അവര്‍ ആരോപിച്ചു. കേരളാ ഹൈക്കോടതി ശക്തമായ വാക്കുകളാണ് സിനിമയ്ക്കെതിരെ പ്രവര്‍ത്തിച്ചവരെപ്പറ്റി പറഞ്ഞത്. ഐഎസ്ഐഎസിനെതിരെ മാത്രമാണ് സിനിമ പറയുന്നത്. ആര്‍ക്കെങ്കിലും സിനിമ അവരെ അക്രമിക്കുന്നതായി തോന്നുന്നു എങ്കില്‍ അവര്‍ ഭീകരവാദികളാണെന്നും കങ്കണ പറഞ്ഞു.

Related Articles

Latest Articles