Wednesday, October 7, 2026

മാട്ടുപ്പെട്ടിയിൽ അവശ നിലയിൽ കണ്ടെത്തിയ ആനക്കുട്ടിയെ വനം വകുപ്പ് നിരീക്ഷിച്ചു;വൈറസ് ബാധയെന്ന് സംശയം

ഇടുക്കി: മാട്ടുപ്പെട്ടിയിൽ ബോട്ടിംങ്ങ് സെന്ററിന് സമീപം കുട്ടിയാന അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് ആനക്കുട്ടിയെ നിരീക്ഷിച്ചു.ആനക്കുട്ടിക്ക് വൈറസ് ബാധ ഉണ്ടായിട്ടുള്ളതായി വനം വകുപ്പ് പറഞ്ഞു.കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ വ്യക്തമായ വിവരങ്ങൾ ലഭിക്കു എന്ന വനം വകുപ്പ് വ്യക്തമാക്കി. ബോട്ടിംങ്ങ് ജീവനക്കാരാണ് ആനയെ ആദ്യം കണ്ടെത്തിയത്. സ്ഥലത്തേക്ക് ആനകൾ കൂട്ടമായി എത്തിയിരുന്നു. അതിൽ ഒന്നിനെയാണ് അവശനിലയിൽ കാണുന്നത്. ഇരുപത് ദിവസമായി ജലാശയത്തിന് സമീപത്ത് നിൽക്കുന്ന ആനയെ സംബന്ധിച്ച് വിവരങ്ങൾ കൈമാറിയെങ്കിലും വനപാലകർ എത്തിയത് വളരെ വൈകിയാണ്.

ഒരുമാസം മുൻപാണ് കുട്ടാമായി കാട്ടാനകൾ മാട്ടുപ്പെട്ടി ജലാശയത്തിൽ എത്തിയത്. ഇതിൽ നിന്നും വേർപ്പെട്ട കുട്ടിയാന സമീപത്തെ കാട്ടിൽ നിലയുറപ്പിച്ചിരുന്നു. ഈ കുട്ടിയാനയെയാണ് ജലാശയത്തിൽ ബോട്ടിംങ്ങ് ജീവനക്കാർ അവശ നിലയിൽ കാണുന്നത്. ആനക്കുട്ടി ഇപ്പോൾ ജലാശയത്തിന് സമീപത്ത് കിടക്കുന്ന നിലയിലായിരിക്കുകയാണ്. വനപാലകർ ഇടപ്പെട്ട് ആനയെ രക്ഷിക്കണമെന്നാണ് ബോട്ടിംങ്ങ് ജീവനക്കാരുടെ ആവശ്യം

Related Articles

Latest Articles