Saturday, October 17, 2026

റോക്ക് സ്റ്റാർ വിദേശകാര്യമന്ത്രി! സ്വീഡൻ സന്ദർശനത്തിൽ താരമായി മന്ത്രി ജയശങ്കറിൻ്റെ സൺഗ്ലാസ്! ഫോട്ടോ വൈറൽ

മൂന്ന് ദിവസത്തെ സ്വീഡൻ സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സ്വീഡൻ പ്രതിരോധ മന്ത്രി പാൽ ജോൺസൺ, വിദേശകാര്യ മന്ത്രി തോബിയാസ് ബിൽസ്ട്രോം എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, ജനശ്രദ്ധ പിടിച്ചുപറ്റിയത് ജയശങ്കറിന്റെ സൺഗ്ലാസായിരുന്നു.സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായിരിക്കുകയാണ് വിദേശകാര്യമന്ത്രിയുടെ ചിത്രങ്ങൾ.നിരവധിപേരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തിയത്.വിദേശകാര്യ മന്ത്രിയെന്ന നിലയിൽ ജയശങ്കറിന്റെ ആദ്യ സ്വീഡൻ സന്ദർശനമാണ്.

ഇന്ത്യയും സ്വീഡനും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ യാത്ര.യൂറോപ്യൻ യൂണിയൻ ഇന്തോ-പസഫിക് മന്ത്രിതല യോഗത്തിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് ജയശങ്കർ സ്വീഡനിലെത്തിയത്. ഇന്ത്യ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഇന്ത്യ ട്രൈലാറ്ററൽ ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങിൽ തോബിയാസ് ബിൽസ്ട്രോമിനൊപ്പം അദ്ദേഹം പങ്കെടുക്കുമെന്നാണ് കരുതുന്നത്.

Related Articles

Latest Articles