Wednesday, May 15, 2024
spot_img

ഗാന്ധി കുടുംബം മുൻ പ്രധാനമന്ത്രിക്ക് ബഹുമാനം നൽകിയില്ല! ആരോപണവുമായി പി വി നരസിംഹ റാവുവിന്റെ ചെറുമകൻ

ദില്ലി: പ്രധാനമന്ത്രി മ്യൂസിയം ഉദ്ഘാടനം ചെയ്തതിൽ സന്തോഷം പ്രകടിപ്പിച്ച് മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ ചെറുമകൻ എൻ വി സുഭാഷ്. എന്നാൽ, ഗാന്ധി കുടുംബം തങ്ങളുടെ മുൻ പ്രധാനമന്ത്രിയോട് ബഹുമാനം കാട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ്, പ്രത്യേകിച്ച് ഗാന്ധി കുടുംബം, അദ്ദേഹത്തിന് അർഹിക്കുന്ന ആദരവ് ഒരിക്കലും നൽകിയില്ല. ഇതിൽ തനിക്ക് എപ്പോഴും സങ്കടവും സങ്കടവും ഉണ്ടാകുമെന്നും എൻ വി സുഭാഷ് കൂട്ടിച്ചേർത്തു.

രാജ്യത്തെ 14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന ‘പ്രധാനമന്ത്രി സംഗ്രഹാലയ’ മ്യൂസിയത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയായിരുന്നു നിർവ്വഹിച്ചത്. ഉദ്ഘാടന ശേഷം പ്രവേശന ടിക്കറ്റ് എടുത്ത് മ്യൂസിയം മുഴുവൻ നടന്നു കണ്ടതിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ മടക്കം.

പ്രത്യയശാസ്ത്രമോ അധികാര കാലാവധിയോ പരിഗണിക്കാതെ എല്ലാ പ്രധാനമന്ത്രിമാരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും വിവിധ വെല്ലുവിളികളിലൂടെ ഇന്ത്യൻ പ്രധാനമന്ത്രിമാർ എങ്ങനെയാണ് രാജ്യത്തെ നയിച്ചത് എന്നതിനെക്കുറിച്ചുമുള്ള വിവരണങ്ങൾ മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ളവരുടെ ജീവചരിത്രം, സംഭാവനകൾ, എന്നിവയ്ക്കൊപ്പം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രവും മ്യൂസിയത്തിലുണ്ട്.

ജവഹർലാൽ നെഹ്‌റുവിന്റെ ജീവിതത്തെയും സംഭാവനകളെയും കുറിച്ച് വിശദമായി എടുത്ത് കാട്ടുന്ന പഴയ നെഹ്‌റു മ്യൂസിയവും സംഗ്രഹാലയയിൽ ഉൾപ്പെട്ടിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചതും ഇതുവരെ പ്രദർശിപ്പിച്ചിട്ടില്ലാത്തതുമായ നിരവധി സമ്മാനങ്ങളും നവീകരിച്ച ആദ്യ ബ്ലോക്കിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 43 ​ഗ്യാലറികളാണ് മ്യൂസിയത്തിലുള്ളത്.

Related Articles

Latest Articles