Wednesday, May 15, 2024
spot_img

യുവതി കുഞ്ഞിന് ജന്മം നൽകിയത് ശുചിമുറിയിൽ; നവജാതശിശുവിന്റെ തല ടോയ്‌ലറ്റില്‍ കുടുങ്ങി

അഹമ്മദാബാദ്: ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകി യുവതി. അഹമ്മദാബാദിലെ പാല്‍ഡിയയിലാണ് യുവതി കുഞ്ഞിനെ ശുചിമുറിയില്‍ പ്രസവിച്ചത്. പ്രസവത്തിന് പിന്നാലെ നവജാതശിശുവിന്റെ തല ടോയ്‌ലറ്റില്‍ കുടുങ്ങുകയും ചെയ്തു. തുടർന്ന്, ടോയ്‌ലറ്റില്‍ കുടുങ്ങിയ നവജാതശിശുവിനെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി.

ഏകദേശം അരമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കാന്‍ കഴിഞ്ഞു. ഒന്നരക്കിലോ ഭാരമുള്ള കുഞ്ഞിനെയും അമ്മയെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles