Tuesday, May 14, 2024
spot_img

ഇടുക്കിയിലേക്ക് ഗവർണർ എത്തുന്നത് രണ്ടും കൽപ്പിച്ച് തന്നെ !

സിപിഎമ്മിനെ കൊണ്ട് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എന്ത് ചെയ്യാൻ കഴിയും ? എന്ത് ചെയ്യുമെന്ന് കാണട്ടെ അതാണ് ഗവർണറുടെ നിലപാട്. നാളെ തിരുവനന്തപുരത്ത് രാജ് ഭവൻ മാർച്ചും ഇടുക്കിയിൽ ഹർത്താലും പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎം. ഭൂഭേദഗതി നിയമത്തിൽ ഗവർണർ ഒപ്പിടാത്തതുകൊണ്ടാണത്രെ സമരങ്ങൾ. ഇതിനിടെ സിപിഎം നേതാവ് സി വി വർഗീസിന്റെ ഒരു പ്രസ്താവന പുറത്തുവന്നിട്ടുണ്ട്. എൽ ഡി എഫ് മാർച്ചും ഹർത്താലും പ്രഖ്യാപിച്ചാൽ ഗവർണർ വീട്ടിൽ അടങ്ങിയിരുന്നു കൊള്ളണം എന്നാണ് അതിന്റെ അർഥം ? ഇതാണ് ഇന്നാട്ടിലെ ജനാധിപത്യം! എന്തായാലും സിപിഎമ്മിന്റെ തിട്ടൂരങ്ങളെ വകവയ്ക്കാതെ മുന്നോട്ട് പോകാൻ തന്നെയാണ് ഇപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം. അതേസമയം, അതിന് ഉറച്ച പിന്തുണ നൽകുകയാണ് കേരളത്തിലെ വ്യാപാരികളും. എന്ത് ഹർത്താൽ നടത്തിയാലും സമ്മേളനം മാറ്റില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ ഇടുക്കിയിൽ എത്തുന്നത്. ഭൂമിഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെയാണ് ജനുവരി 9ന് ഇടതുമുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ എന്തുകൊണ്ടാണ് ഇടത് സർക്കാർ ഭൂമിഭേദഗതി ബില്ല് നിലവിൽ കൊണ്ടുവരാൻ ഇപ്പോൾ ഇത്ര തിടുക്കം കാണിക്കുന്നത് ?സാധാരണക്കാർക്ക് വേണ്ടിയാണ് ഈ ബില്ല് നിലവിൽ കൊണ്ട് വരാൻ ലക്ഷ്യമിടുന്നതെന്ന് പറയുമ്പോഴും സർക്കാരിന് അതിന് പിന്നിൽ വ്യക്തമായ അജണ്ടകളുണ്ട്. മറ്റൊന്നുമല്ല, ഇടുക്കിയിൽ സിപിഎമ്മിന്റെ ഒരു ഓഫീസ് ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ട്. ഭൂമിഭേദഗതി ബില്ലിൽ ഗവർണ്ണർ ഒപ്പിട്ട് കഴിഞ്ഞാൽ ആ ഭൂമി പാർട്ടിക്ക് നിഷ്പ്രയാസം സ്വന്തമാക്കാം. അതിന് വേണ്ടിയാണ് ഇത്ര തിടുക്കം സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ കാണിക്കുന്നത്.

അല്ലാതെ സിപിഎം കള്ളപ്രചാരണങ്ങൾ നടത്തുന്നത് പോലെ സാധാരണക്കാർക്ക് വേണ്ടിയല്ല. അതേസമയം, സർക്കാരും ഗവർണറും തമ്മിലുള്ള പോര് ഇപ്പോൾ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഗവർണറും സർക്കാരും തമ്മിലുള്ള പോരിന് യാതൊരു അയവും വന്നിട്ടില്ലെന്ന് മാത്രമല്ല, ഓരോ ദിവസവും കഴിയന്തോറും അത് രൂക്ഷമായി വരികയാണ്. ഗവർണക്കെതിരായ പ്രതിഷേധത്തിന് ഇടത് മുന്നണി നേരിട്ട് ഇറങ്ങുന്നില്ലെങ്കിലും വർഗബഹുജന സംഘടനകളും വിദ്യാർഥി സംഘടനകളും എല്ലാം സമരത്തിന്‍റെ മുന്‍ നിരയിലുണ്ട്. ഗവർണക്കെതിരായ എസ്.എഫ്ഐ പ്രതിഷേധം സി.പി.എം നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ഗവർണർ പോകുന്ന വഴികളിലെല്ലാം എസ്.എഫ്.ഐയുടെ പ്രതിഷേധം കാണാം. എന്നാൽ, ഗവർണർക്കെതിരേ എസ്.എഫ്.ഐ.യുടെ സമരം അതിരുവിട്ടപ്പോൾ സംസ്ഥാനത്തെ കരിങ്കൊടിപ്രതിഷേധം രാഷ്ട്രീയവും ഭരണപരവുമായ പ്രശ്നമായി മാറുകയാണ്. അതിസുരക്ഷാവിഭാഗത്തിലുള്ള ഗവർണർ പൊതുനിരത്തിൽ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടെന്ന് അദ്ദേഹംതന്നെ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുന്ന സാഹചര്യം ഭരണപരമായ പ്രശ്നങ്ങളുണ്ടാക്കുന്നതാണ്. കാരണം, ഒരേ കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിക്കും ഗവർണർക്കും സുരക്ഷാക്രമീകരണത്തിൽ രണ്ടുതരം സമീപനമാണ് പോലീസ് സ്വീകരിച്ചതും. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് അടുത്തേക്ക് എത്താൻപോലും ആരെയും പോലീസ് അനുവദിക്കാറില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുള്ള കമാൻഡോകൾ സഞ്ചരിക്കുന്ന കാറിന്റെ ഡോർ തുറന്നുപിടിച്ച് പ്രതിഷേധക്കാരുടെ അടുത്തേക്ക് ഓടിച്ചുകയറ്റുന്ന രീതിയും ഉണ്ടാകാറുണ്ട്. ഇതേ സുരക്ഷാവിഭാഗത്തിലുള്ള ഗവർണറാണ് നടുറോഡിൽ ആക്രമിക്കപ്പെട്ടത്. കൂടാതെ, എസ് എഫ് ഐ ഗവർണ്ണർക്കെതിരെ രംഗത്തെത്തുമ്പോൾ വിട്ടുകൊടുക്കാനില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ആരിഫ് മുഹമ്മദ് ഖാനും.

Related Articles

Latest Articles