Monday, May 20, 2024
spot_img

‘ഭാരതീയ സാംസ്ക്കാരിക മൂല്യങ്ങളുടെ സംരക്ഷകനാണ് ഗോവ ഗവർണർ’; ധർമ്മം എവിടെയാണോ അവിടെയാണ് വിജയം എന്ന ദർശനത്തിലധിഷ്ഠിതമാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്

രാജ്ഭവൻ (ഗോവ): ഭാരതീയ സാംസ്ക്കാരിക മൂല്യങ്ങളുടെ സംരക്ഷകനാണ് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിളള എന്ന് ഗോവ രാജ്ഭവൻ സന്ദർശനത്തിനെത്തിയ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. ധർമ്മം എവിടെയാണോ അവിടെയാണ് വിജയം എന്ന ദർശനത്തിലധിഷ്ഠിതമാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോവ രാജ്ഭവൻ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ 212 ാമത് പുസ്തകമായ Basic Structure And Republic ജലസേചന വകുപ്പ് മന്ത്രി ശ്രീ.സുഭാഷ് ശിരോദ്കറിന് നൽകി പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ രാജ്യസഭാംഗവും ബി ജെ പി സംസ്ഥാന പ്രസിഡന്റുമായസദാനന്ദ് തനവാഡെ, ഗോവ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ഹരിലാൽ മേനോൻ എന്നിവർ സംസാരിച്ചു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മാറ്റാൻ ആർക്കും അവകാശമില്ലെന്ന 1973 ലെ സുപ്രീംകോടതി 13 അംഗ ബെഞ്ചിൻ്റെ വിധി ഇന്ത്യൻ പാർലിമെൻ്ററി ജനാധിപത്യത്തെ രക്ഷിച്ച സേഫ്റ്റി വാൽവായിരുന്നുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഗവർണർ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. ശ്രീധരൻപിള്ള ഇത് സംബന്ധിച്ച് നടത്തിയ ഗവേഷണ പരമായ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്നതാണ് Basic Structure And Republic ൻ്റെ ഉള്ളടക്കം. രാജ്ഭവൻ സെക്രട്ടറി എം ആർ എം റാവു ഐ എ എസ് , സ്പെഷ്യൽ ഓഫീസർ മിഹിർ വർധൻ ഐ എ എസ്, ഒ എസ് ഡി ജോമോൻ ജോബ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Related Articles

Latest Articles