തിരുവനന്തപുരം: ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി 20 ക്കായി ഗ്രീൻഫീൽഡ് സ്റ്റേഡിയവു൦ തലസ്ഥാനവു൦ ഒരുങ്ങിക്കഴിഞ്ഞു.ടി 20യുടെ ആവേശത്തിൽ പങ്ക്ചേർന്നിരിക്കുകയാണ് കെഎസ്ആർടിസിയു൦.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 28 ാം തിയതി രാത്രി 7 മണി മുതൽ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി 20 ക്രിക്കറ്റ് മത്സരം കാണാൻ എത്തുന്ന കളി ആരാധകർക്കായി പ്രത്യേക സർവ്വീസുകൾ ഒരുക്കുമെന്ന് കെ എസ് ആർ ടി സി അറിയിച്ചു.
അന്നേ ദിവസം വൈകുന്നേരം 4:00 മണി മുതൽ കാര്യവട്ടം സ്റ്റേഡിയത്തിലേയ്ക്കും തിരിച്ച് ക്രിക്കറ്റ് മത്സരം കഴിഞ്ഞതിനു ശേഷം ജില്ലയുടെ വിവിധ പ്രദേശങ്ങളിലേയ്ക്കുംയാത്രക്കാരുടെ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ആവശ്യാനുസരണം സർവ്വീസ് നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് കെ എസ് ആർ ടി സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ അറിയിച്ചത്.

