Wednesday, April 24, 2024
spot_img

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിൽ സ്ഥിരം സ്കീം വേണം; സർക്കാർ സഹായം ആവശ്യമാണെന്ന് ഹൈക്കോടതി

തിരുവനന്തപുരം :സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിൽ സ്ഥിര സ്‌കീം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.കെ.എസ്.ആർ.ടി.സിക്ക് സ്വയം പര്യാപ്തത കൈവരിക്കാൻ കുറച്ച സമയം എടുക്കുമെന്നും അതിനാൽ സർക്കാർ സഹായം ആവശ്യമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.കെ.എസ്.ആർ ടി സി യുടെ ആസ്തികളുടെ കണക്കെടുക്കണമെന്ന നിർദേശത്തിൽ സർക്കാർ നടപടി ഉണ്ടാകാത്തതിൽ കോടതി വിമർശനം രേഖപ്പെടുത്തി.

കോടതി നിശ്ചയിച്ച സമയത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകുന്നത് ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.ഇത് സംബന്ധിച്ച് സ്ഥിരം നയം രൂപീകരിക്കാൻ സാവകാശം വേണമെന്നും ആവശ്യപ്പെട്ടു. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി അടുത്ത മാസം 19 ലേക്ക് മാറ്റി

Related Articles

Latest Articles