Friday, October 2, 2026

കാനഡയിൽ 18 കാരനായ ഇന്ത്യൻ വംശജൻ കുത്തേറ്റു മരിച്ചു;കുത്തിയത് സ്‌കൂൾ പാർക്കിംഗ് ഗ്രൗണ്ടിലുണ്ടായ സംഘർഷത്തിനിടെ, 17 കാരനായ പ്രതി പോലീസ് കസ്റ്റഡിയിൽ

കാനഡ:ഇന്ത്യൻ വംശജനായ 18 കാരൻ കാനഡയിൽ കുത്തേറ്റ് മരിച്ചു.കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഹൈസ്‌കൂൾ പാർക്കിംഗ് ഗ്രൗണ്ടിലുണ്ടായ സംഘർഷത്തിനിടെ 17 കാരനായ പ്രതി മെഹക്പ്രീത് സേഥി (18) എന്ന ഇന്ത്യൻ വംശജനെ കുത്തുകയായിരുന്നു.

ചൊവ്വാഴ്ച സ്‌കൂൾ പാർക്കിംഗ് സ്ഥലത്ത് യുവാക്കൾ തമ്മിൽ വഴക്കുണ്ടായെന്നും എന്നാൽ കൊല്ലപ്പെട്ടത് സ്‌കൂൾ വിദ്യാർത്ഥിയല്ലെന്നും സ്‌കൂൾ പ്രിൻസിപ്പൽ സ്ഥിരീകരിച്ചു. സേഥിക്കും പ്രതിക്കും പരസ്പരം അറിയാമായിരുന്നെന്നും കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കുകയാണെന്നും പിടിഐ റിപ്പോർട്ടിൽ പറയുന്നു

Related Articles

Latest Articles