Wednesday, May 8, 2024
spot_img

‘ചിദാനന്ദപുരി സ്വാമികളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ഇടതുപക്ഷക്കാർ എന്തുകൊണ്ട് ലവ് ജിഹാദ്, കന്യാസ്ത്രീ പീഡനം ഇവയെക്കുറിച്ച് മൂകത പാലിക്കുന്നു ? കമ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ജനജാഗൃതി സമിതി

കോഴിക്കോട്: കൊളത്തൂരിലെ ശിവശക്തി കളരിസംഘം ഗുരുക്കള്‍ മജീന്ദ്രന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന സംഭവത്തിൽ കൊളത്തൂർ അദ്വൈതശ്രമത്തിനെതിരെ യും സ്വാമി ചിദാനന്ദപുരിയ്ക്കെതിരെയും ആക്ഷേപങ്ങൾ ഉയരുകയാണ്. ആശ്രമം കളരി നടത്തുന്നില്ലെന്ന് അറിഞ്ഞിട്ടും സംഭവം ആശ്രമത്തിന്റെ തലയില്‍ കെട്ടിവെക്കാനായിരുന്നു സിപിഎം അടക്കമുള്ള ഇടത് നേതാക്കളുടെയും അണികളുടെയും ശ്രമം. ആശ്രമവുമായി ബന്ധമില്ലാത്ത സംഭവത്തിന്റെ പേരില്‍ അദ്വൈതാശ്രമത്തേയും സ്വാമിചിദാനന്ദപുരിയെയും ആസൂത്രിതമായി അവഹേളിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ ശബ്ദമുയർത്തിയിരിക്കുകയാണ് ഹിന്ദു ജനജാഗൃതി സമിതി.

‘ചിദാനന്ദപുരി സ്വാമികൾ ഹിന്ദുത്വ രക്ഷയ്ക്കായി എപ്പോഴും നേതൃത്വം വഹിക്കുകയും അതിനാൽ ഇന്ന് ഹിന്ദുക്കൾക്ക് സംപൂജ്യനുമാണ്. ഹിന്ദു ധർമത്തിന് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സ്വാമിജി സധൈര്യം ശബ്ദമുയർത്തി ധർമരക്ഷയിൽ മുൻകൈ എടുക്കുന്നു. ഈ ഒരു കാരണവും വച്ചുകൊണ്ട് മാത്രമാണ് സ്വാമിജിയെ മനഃപൂർവം അപകീർത്തിപ്പെടുത്തുവാനുള്ള ശമ്രങ്ങൾ നടക്കുന്നത്. ഇടതു പക്ഷക്കാർ, ഹിന്ദു സന്യാസിമാർക്കെതിരെ അപഖ്യാതി പരത്തുന്നത് ഇത് ആദ്യമായല്ല.

കളരിയിലെ പ്രവർത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത സ്വാമിജിയുടെയും അദ്വൈതാശമ്ര ത്തിന്റെയും തലയ്ക്കു മനഃപൂർവമാണ് കളരി ഗുരുക്കൾ മജീന്ദ്രന്റെ മേലുള്ള കേസ് വച്ചു കെട്ടാനായി ഇടതു പക്ഷക്കാർ ശ്രമിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ സംരക്ഷിക്കുന്നു എന്ന അടിസ്ഥാനരഹിത ആരോപണം സ്വാമിജിക്കു നേരെ ചുമത്താൻ ശ്രമിക്കുന്ന ഇടതു പക്ഷക്കാർ ഇതേ നാട്ടിൽ ലവ് ജിഹാദിൽപെട്ട് ക്രൂരമായ പീഡനങ്ങൾക്ക് ഇരകളാകുന്ന ഹിന്ദു പെൺകുട്ടികൾക്കായോ, കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയോ നിശബ്ദരായിരിക്കുന്നത് എന്തുകൊണ്ട്? ഇതാണ് കമ്മ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പു നയം.

കമ്മ്യൂണിസ്റ്റുകാർ അനീതിക്കെതിരെയല്ല മറിച്ച് ഹിന്ദു ധർമം, ഹിന്ദു സന്യാസിമാർ, ഹിന്ദു സംസ്കാരം ഇതിനെതിരെയാണ് പോരാടുന്നത് എന്നുള്ളത് ഇതിൽനിന്നും വളരെ സ്പഷ്ടമായി തെളിയിക്കപ്പെടുന്നു’ എന്ന് ജനജാഗൃതി സമിതി വ്യക്തമാക്കുന്നു.

മാത്രമല്ല കൊളത്തൂർ അദ്വൈതാശമ്രത്തിലെ സംപൂജ്യ ചിദാനന്ദപുരി സ്വാമികൾക്കെതിരെ നടക്കുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ് എന്നും ഞങ്ങൾ സ്വാമിജിയ്ക്കൊപ്പമാണ് എന്നും ഹിന്ദു ജനജാഗൃതി സമിതിയുടെ രാഷ്ട്രീയ വക്താവ് ശ്രീ. രമേശ് ശിന്ദേ, അറിയിച്ചു.

Related Articles

Latest Articles