Monday, September 21, 2026

മൂവാറ്റുപുഴയിൽ സദാചാര പോലീസ് ചമഞ്ഞ് ആക്രമണം നടത്തിയ സംഭവം;ഒരാൾ അറസ്റ്റിൽ

മൂവാറ്റുപുഴ :സദാചാര പോലീസ് ചമഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.വാളകം സ്വദേശി സഞ്ജു ജോസ് പുതിയാമഠത്തിനെയാണ് അറസ്റ്റ് ചെയ്തത്.മൂവാറ്റുപുഴയിൽ തിങ്കഴാഴ്ച്ചയാണ് കുഞ്ഞുമായി കാറിൽ യാത്ര ചെയ്ത സംഘത്തിന് നേരെ സദാചാര പോലീസ് ചമഞ്ഞ് രണ്ടംഗ സംഘം ആക്രമണം നടത്തിയത്.കാർ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞെന്നും കയ്യേറ്റത്തിന് മുതിർന്നെന്നും ആരോപണമുണ്ട്. എം ജി യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് ഡെനിറ്റും ഭാര്യ റിനിയുമാണ് ആക്രമിക്കപ്പെട്ടത്.

അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമായി കാറിൽ യാത്ര ചെയ്യുന്നതിനിടെ വാളകം സിടിസി കവലക്ക് സമീപമുള്ള കുന്നക്കല്‍ റോഡില്‍ വെച്ചാണ് ഡെനിറ്റിനും ഭാര്യ റിനിക്കും നേരെ അക്രമമുണ്ടായത്. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. കുഞ്ഞ് കരയുന്നതിനാല്‍ വാഹനം നിര്‍ത്തിയ പുറത്തിറങ്ങിയപ്പോള്‍ രണ്ടുപേര്‍ അക്രമിച്ചുവെന്നാണ് ഇരുവരുടെയും പരാതിയിലുള്ളത്. കാറിന്‍റെ ബംബറും നമ്പര്‍ പ്ലേറ്റും കണ്ണാടിയും സംഘം അടിച്ചു തകര്‍ത്തു. പ്രതികളെ തിരിച്ചറിഞ്ഞതായും മൂവാറ്റപൂഴ പോലീസ് അറിയിച്ചു.

Related Articles

Latest Articles