Tuesday, October 6, 2026

കടൽക്കൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പൽ മോചിപ്പിക്കാനുള്ള ഓപ്പറേഷൻ ആരംഭിച്ച് ഇന്ത്യൻ നാവികസേന ! എലൈറ്റ് മറൈന്‍ കമാന്‍ഡോകള്‍ കപ്പലിനുള്ളിൽ പ്രവേശിച്ചു

ബ്രസീലിലെ പോര്‍ട്ട് ഡു അകോയില്‍ നിന്ന് ബഹ്റൈനിലെ ഖലീഫ ബിന്‍ സല്‍മാനിലേക്കുള്ള യാത്രയ്ക്കിടെ സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പൽ മോചിപ്പിക്കാനുള്ള ഓപ്പറേഷൻ ആരംഭിച്ച് ഇന്ത്യൻ നാവികസേന. ഇന്ത്യന്‍ നാവികസേനയുടെ എലൈറ്റ് മറൈന്‍ കമാന്‍ഡോകള്‍ കപ്പലിനുള്ളിൽ പ്രവേശിച്ചു. 15 ഇന്ത്യക്കാരടങ്ങിയ കപ്പലിനെ മോചിപ്പിക്കുന്നതിനും കടല്‍കൊള്ളക്കാരെ തുരത്തുന്നതിനുമുള്ള ഓപ്പറേഷന്‍ ആരംഭിച്ചതായി സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയാണ് ഓപ്പറേഷനിൽ പങ്കെടുക്കുന്നത്. നേരത്തെ ഹെലികോപ്റ്ററയച്ച് കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബ്രസീലിലെ പോര്‍ട്ട് ഡു അകോയില്‍ നിന്ന് ബഹ്റൈനിലെ ഖലീഫ ബിന്‍ സല്‍മാനിലേക്ക് പോകുന്നതിനിടെയാണ് ലൈബീരിയന്‍ പതാക വഹിക്കുന്ന എം.വി ലില നോര്‍ഫോക് എന്ന ചരക്കുകപ്പൽ സായുധരായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ കപ്പല്‍ റാഞ്ചിയത്. ബ്രസോമാലിയയില്‍ നിന്ന് 300 നോട്ടിക്കല്‍ മൈല്‍ കിഴക്കായിരുന്നു സംഭവം നടന്നത്.

Related Articles

Latest Articles