Sunday, September 20, 2026

ഓടുന്ന കാറിന്റെ ബോണറ്റില്‍ കയറിയിരുന്നുള്ള യുവതിയുടെ ഇന്‍സ്റ്റഗ്രാം റീല്‍ വൈറൽ;പിന്നാലെ യുവതിക്ക് പിഴ ചുമത്തി പോലീസ്

പ്രയാഗ്‌രാജ്: ഓടുന്ന കാറിന്റെ ബോണറ്റില്‍ കയറിയിരുന്നുള്ള യുവതിയുടെ ഇന്‍സ്റ്റഗ്രാം റീല്‍ വൈറൽ. പിന്നാലെ യുവതിക്ക് യു.പി. പോലീസ് പിഴ ചുമത്തി. ഉത്തര്‍പ്രദേശിലെ അലാഹ്പുര്‍ സ്വദേശിയായ വര്‍ണികയ്‌ക്കെതിരെയാണ് പോലീസ് 1500 രൂപ പിഴ ചുമത്തിയത്.

വര്‍ണിക ഓടുന്ന കാറിന്റെ ബോണറ്റില്‍ കയറിയിരുന്ന് സഞ്ചരിക്കുന്നതിന്റെയും ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്നതിന്റെയും റീലുകള്‍ കഴിഞ്ഞദിവസങ്ങളില്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് വർണികയ്ക്ക് പോലീസ് പിഴ ചുമത്തിയത്. കൂടാതെ കാറിന്റെ ഉടമയ്ക്ക് 15,500 രൂപയും പോലീസ് പിഴ ചുമത്തിയിട്ടുണ്ട്.

വിവാഹവസ്ത്രമണിഞ്ഞാണ് വര്‍ണിക റീല്‍ വീഡിയോ ചെയ്തത്. ഹെല്‍മെറ്റ് ധരിക്കാതെ വർണിക ഇരുചക്രവാഹനമോടിക്കുന്ന ദൃശ്യങ്ങളാണ് ആദ്യ റീലിലുള്ളത്. വിവാഹവസ്ത്രമണിഞ്ഞു കാറിന്റെ ബോണറ്റില്‍ കയറിയിരുന്ന് സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് രണ്ടാമത്തെ റീലിലുള്ളത്.

Related Articles

Latest Articles