Sunday, October 4, 2026

ബാലുശേരിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചു; അഞ്ചുപേർക്ക് പരിക്ക്

കോഴിക്കോട്: അമിത വേഗതയിൽ നിയന്ത്രണം വിട്ട ജീപ്പ് കലുങ്കിൽ ഇടിച്ച് അപകടം. ജീപ്പ് യാത്രികരായ അഞ്ച് പേർക്ക് പരിക്കേറ്റു. ബാലുശേരി കരുമേല വളവിലാണ് അപകടമുണ്ടായത്.

മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീപ്പിന്റെ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചുകയറിയത്. മൂന്നാറിൽ നിന്ന് വന്ന വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. എട്ടംഗ സംഘമായിരുന്നു ജീപ്പിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles