Monday, September 28, 2026

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ച് വീണു; വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്, അപകടം നടന്നതറിഞ്ഞിട്ടും ബസ് നിർത്താതെ പോയി,പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : ഓടികൊണ്ടിരുന്ന KSRTC ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. നെയ്യാറ്റിൻകര അരങ്ക മുകൾ സ്വദേശി മന്യയ്ക്കാണ് പരിക്കേറ്റത്.വിദ്യാർത്ഥിനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നെയ്യാറ്റിൻകര ടി ബി ജംഗ്ഷന് സമീപത്ത് വച്ചാണ് കളിയിക്കാവിള ബസിൽ നിന്ന് മന്യ തെറിച്ച് വീണത്.

തെറിച്ച് വീണത് അറിഞ്ഞിട്ടും ബസ് നിർത്താതെ പോവകയായിരുന്നു.തുടർന്ന് നാട്ടുകാരും ബന്ധുക്കളും നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. പാറശ്ശാല വനിതാ ഐടിഐയിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് മന്യ.

Related Articles

Latest Articles