Saturday, May 4, 2024
spot_img

കണ്ണില്ലാത്ത ക്രൂരത; കുടുംബ വഴക്കിനിടെ എട്ട് മാസം പ്രായമായ കുഞ്ഞിനെ അച്ഛൻ സ്റ്റീൽ പൈപ്പുകൊണ്ട് അടിച്ചു, താടിയെല്ല് പൊട്ടി; ഗുരുതര പരിക്ക്,പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട : കുടുംബ വഴക്കിനിടെ എട്ട് മാസം പ്രായമായ കുഞ്ഞിനെ സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ച് താടിയെല്ല് പൊട്ടിച്ചു.കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ സ്വദേശിയായ ഷിനുമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യയെ മർദ്ദിക്കുന്നതിനിടെയാണ് കുഞ്ഞിനും സ്റ്റീൽ പൈപ്പുകൊണ്ടുള്ള അടിയേറ്റത്.നിരന്തരം വീട്ടിൽ വഴക്ക് ഉണ്ടാവാറുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും പോലീസിനോട് പറഞ്ഞു.കുഞ്ഞിന്റെ ‘അമ്മ നൽകിയ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles