Saturday, May 4, 2024
spot_img

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പര; ഇന്ന് നിർണ്ണായകം, അവസാനത്തെ മത്സരം ആവേശകരമായ അഞ്ചാം ദിവസത്തിലേക്ക്

സ്‌പെയിൻ: ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ആവേശകരമായ അഞ്ചാം ദിവസത്തിലേക്ക്. ഒരു ദിനവും എട്ട് വിക്കറ്റും കൈയിലിരിക്കെ ഇന്ത്യയെ തോൽപ്പിക്കാൻ വിൻഡീസിന് വേണ്ടത് 289 റൺസാണ്. 24 റൺസ് നേടി ടാഗ്‌നരെയ്ൻ ചന്ദർപോളും 20 റൺസുമായി ജെർമെയ്ൻ ബ്ലാക്ക്‌വുഡ് എന്നിവരാണ് ക്രീസിൽ.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് നാലാം ദിനം കളിയവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിലാണ്. നായകൻ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (28), കിർക് മക്കെൻസി (0) എന്നിവരുടെ വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്. രണ്ട് വിക്കറ്റുകളും നേടിയത് ആർ അശ്വിനാണ്.

Related Articles

Latest Articles