Saturday, April 27, 2024
spot_img

ഏറ്റവും പുതിയ മലയാള ചിത്രം ‘സ്വാമിശരണം’ ജനുവരി 13ന് പ്രശസ്ത പത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസിന്

കേരളത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രധാന കൊട്ടാരങ്ങള്‍, പുരാതന ക്ഷേത്രങ്ങള്‍ പലതും ഇന്ന് ക്ഷയിച്ചു. കോടാനുകോടി വരുന്ന സ്വത്തുക്കള്‍ പലതും അന്യാധീനപ്പെട്ടു പോയി.

ഈ കൊട്ടാരങ്ങളില്‍ ജീവിച്ചിരിക്കുന്ന അംഗങ്ങള്‍ പലരും നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്നു. ഇന്നത്തെ കൊട്ടാരങ്ങളിലെ തലമുറകളുടെ ജീവിതകഥ പറയുന്ന സ്വാമിശരണം റിലീസ് ചെയ്യുന്നു.

ഇന്ത്യയിലെ പ്രശസ്ത പത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രം മകരവിളക്ക് പ്രമാണിച്ച്‌ ജനുവരി 13ന് റിലീസ് ചെയ്യും.

പന്തളം ഗിരീഷ് കുമാര്‍ കഥ എഴുതി മോന്‍സി ആനന്ദ് തിരക്കഥ ഒരുക്കി, വിജയകുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സ്വാമിശരണം.

ജഫ്രി, സിദ്ധരാജ്, ശിവജി ഗുരുവായൂര്‍, കൃഷ്ണകുമാര്‍, ഭാമ, പ്രിയങ്ക, നീനകുറുപ്പ്, ഗീതാ വിജയന്‍, നിലമ്പൂര്‍ അയിഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ശശികല മേനോന്‍ ഗാനങ്ങളും, ശൈലേഷ് നാരായണ്‍ സംഗീതവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സിദ്ധി വിനായക് ഫിലിംസിന്റെ ബാനറില്‍ വിജയകുമാര്‍ ആണ്.

Related Articles

Latest Articles