Monday, September 21, 2026

‘നിയമം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കും;കുറ്റം തെളിഞ്ഞാൽ നടപടി സ്വീകരിക്കും,ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ടെത്തിയ ഗുസ്തി താരങ്ങൾക്ക് അമിത് ഷായുടെ ഉറപ്പ്

ദില്ലി: ലൈംഗികാരോപണം ഉന്നയിച്ച് ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽ
നടപടിയാവശ്യപ്പെട്ട് താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു.കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.രാത്രി പതിനൊന്നുമണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടു. പുനിയക്കൊപ്പം സാക്ഷി മാലിക്, സംഗീത ഫോഗട്ട്, സത്യവര്‍ത് കാര്‍ഡിയ എന്നിവരും പങ്കെടുത്തു.നിയമം എല്ലാവർക്കും ബാധകമാണെന്നും കുറ്റം തെളിഞ്ഞാൽ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അമിത് ഷാ താരങ്ങൾക്ക് വാക്ക് നൽകി.അമിത് ഷായുടെ ഉറപ്പിൽ താരങ്ങൾ പിരിഞ്ഞുവെന്നാണ് ബജ്‌റംഗ് പുനിയ വ്യക്തമാക്കിയത്.

രാത്രി പതിനൊന്നുമണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടു. സാക്ഷി മാലിക്, സംഗീത ഫോഗട്ട്, സത്യവര്‍ത് കാര്‍ഡിയ എന്നിവരും പങ്കെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബ്രിജ്ഭൂഷണിനനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും നടപടി ഉടന്‍ ഉണ്ടാകണമെന്നുമാണ് താരങ്ങളുടെ ആവശ്യം.

Related Articles

Latest Articles