Sunday, June 16, 2024
spot_img

ത​ദ്ദേ​ശ​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​നം : ഓ​ർ​ഡി​ന​ൻ​സ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്ന് കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​ന​ത്തി​നു​ള്ള ഓ​ർ​ഡി​ന​ൻ​സ്, അ​നു​മ​തി​ക്കാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ കൈ​മാ​റും. വി​ജ്ഞാ​പ​ന ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കാ​ൻ ഇ​ള​വ് തേടാനാണ് സം​സ്ഥാ​ന സ​ർ​ക്കാ​രിന്‍റെ നീ​ക്കം.

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ഗ​വ​ർ​ണ​ർ ക​ഴി​ഞ്ഞ ദി​വ​സം ഓ​ർ​ഡി​ന​ൻ​സ് മ​ട​ക്കി​യി​രു​ന്നു. ഓ​ർ​ഡി​ന​ൻ​സി​ൽ അ​നു​മ​തി നീ​ളു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ബി​ല്ല് കൊ​ണ്ടു​വ​രു​ന്ന​തും സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. അ​ടു​ത്ത നി​യ​മ​സ​ഭാ സ​മ്മ​ള​ന​ത്തി​ൽ ബി​ല്ല് അ​വ​ത​രി​പ്പി​ക്ക​ണ​മെ​ങ്കി​ൽ അ​തി​വേ​ഗ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ ബി​ല്ലി​ൽ ഗ​വ​ർ​ണ​ർ ഒപ്പിടുമോ എന്നതാണ് സർക്കാർ നേരിടുന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി.

Related Articles

Latest Articles