Kerala

ഇനി വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ഇല്ലെങ്കിൽ പണി പാളും!!! ഇതറിയാതെ പോകരുത്…

കോഴിക്കോട്: അരുമ മൃഗങ്ങള്‍ക്കും ഇനി മുതൽ ലൈസന്‍സ് (license)നിർബന്ധം. വളര്‍ത്തു മൃഗങ്ങളുടെ രജിസ്‌ട്രേഷന്‍ അടുത്ത മാസം മുതല്‍ നിര്‍ബന്ധമാക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയാക്കുന്നത് കോഴിക്കോട് കോര്‍പ്പറേഷനാണ്. നമ്മുടെ വീട്ടിലെ പൂച്ചയ്ക്കും, നായയ്ക്കും, ആടിനും, പശുവിനുമെല്ലാം ലൈസന്‍സ് വരുന്നു. സംഗതി അധികം വൈകില്ലെന്നാണ് സൂചന. അതിനുള്ള ആദ്യ ഘട്ടവും പൂര്‍ത്തിയാക്കിയെന്നാണ് വിവരം.

മറ്റു വിമർശനങ്ങളൊന്നുമില്ലെങ്കിൽ അടുത്ത കോഴിക്കോട് കോര്‍പ്പറേഷന്റെ (Kozhikode Cooperation) കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. കന്നുകാലികള്‍ ഉള്‍പ്പെടെ നിലവിലുള്ള വളര്‍ത്തു മൃഗങ്ങളുടെ രജിസ്‌ട്രേഷന്‍ ആറ് മാസം കൊണ്ടു പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പാക്കാനുള്ള ശ്രമത്തിലാണ് കോഴിക്കോട് കോര്‍പ്പറേഷന്‍. ആദ്യ ഘട്ടത്തില്‍ പൂച്ച, പട്ടി, കുതിര, പോത്ത്, എരുമ, പശു എന്നിവയുടെ രജിസ്‌ട്രേഷനാണ് നടത്തുക. മൃഗങ്ങളെ സ്വന്തമാക്കുന്നവര്‍ മൂന്ന് മാസത്തിനകം റജിസ്‌ട്രേഷന്‍ നടത്തണം. നിലവിലുള്ള വളര്‍ത്തു മൃഗങ്ങളുടെ രജിസ്‌ട്രേഷന് ആറ് മാസം സമയം. രജിസ്റ്റര്‍ ചെയ്യുന്ന മൃഗങ്ങള്‍ക്കു നമ്ബര്‍ സഹിതം ബാഡ്ജ് നല്‍കുന്നതും പരിഗണനയിലാണ്. മൃഗങ്ങളെ കാണാതായാല്‍ അവയുടെ ഉടമയെ കണ്ടെത്താനും വാക്‌സിനേഷന്‍ കാര്യങ്ങള്‍ക്കും ബാഡ്ജ് സഹായകരമാകും.

നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും രജിസ്‌ട്രേഷന് റാബീസ് വാക്‌സിനേഷന്‍ (Rabies) നിര്‍ബന്ധമാണ്. ഉത്തരവില്‍ കന്നുകാലികളും വളര്‍ത്തു മൃഗങ്ങളും എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ പശുക്കള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും രജിസ്‌ട്രേഷന്‍ നടത്തണം. വളര്‍ത്തു മൃഗങ്ങളുടെ രജിസ്‌ട്രേഷന്‍ മൃഗസ്‌നേഹികളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുമ്ബോള്‍ ജില്ലയില്‍ വളര്‍ത്തുമൃഗങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കോര്‍പറേഷനില്‍ ലഭ്യമാകും. മൃഗങ്ങള്‍ക്കായി ക്രിമറ്റോറിയം, അവയ്ക്കായി ആംബുലന്‍സ് തുടങ്ങിയവയാണ് മറ്റു ആവശ്യങ്ങള്‍.

ഓരോ അരുമകള്‍ക്കും ഫീസും നിശ്ചയിച്ചു. കൗണ്‍സില്‍ യോഗത്തില്‍ ഇത് അംഗീകരിച്ചാല്‍ അപേക്ഷ സോഫ്റ്റ്‌വേര്‍ വഴി ഓണ്‍ലൈനായി സ്വീകരിച്ച്‌ തുടങ്ങും. കന്നുകാലികള്‍ക്ക് 100 രൂപയാണ് ഫീസ്. നായയ്ക്കും കുതിരക്കും 500, പൂച്ചയ്ക്ക് 100 രൂപ എന്നിങ്ങനെയാണ് ധനകാര്യസമിതി അംഗീകരിച്ച നിരക്ക്. അതേസമയം ബ്രീഡര്‍ ലൈസന്‍സിന് നിരക്ക് കൂടും. നായകള്‍ക്ക് ഇത് 1000 രൂപയും പൂച്ചകള്‍ക്ക് 500 രൂപയുമാണ്. അരുമകളെ ബ്രീഡ് ചെയ്ത് വില്‍ക്കുന്നവര്‍ക്കാണ് ലൈസന്‍സ് ഏര്‍പ്പാടാക്കുന്നത്. മൃഗങ്ങളില്‍ മൈക്രോചിപ്പും ഘടിപ്പിക്കും. ഇതുവഴി മൃഗങ്ങളുടെ എല്ലാ വിവരവും ലഭ്യമാകും. വളര്‍ത്തുമൃഗങ്ങള്‍ അലഞ്ഞുതിരിഞ്ഞാല്‍ എളുപ്പത്തില്‍ കണ്ടെത്താനാകും. പലപ്പോഴും പ്രായമായ മൃഗങ്ങളേയും അസുഖമുള്ളവയേയും ഉപേക്ഷിക്കാറുണ്ട്. മൈക്രോചിപ്പ് ഘടിപ്പിച്ചാല്‍ ഉടമയെ എളുപ്പം കണ്ടെത്താനാകും. നേരത്തെ അലഞ്ഞുതിരിഞ്ഞുനടക്കുന്ന കന്നുകാലികളെ കണ്ടെത്തി പിഴയീടാക്കുകയും ഉടമകള്‍ എത്താത്തതിനെത്തുടര്‍ന്ന് ലേലം ചെയ്യുകയുമായിരുന്നു പതിവ്. മറ്റുള്ളവയുടെ കാര്യത്തില്‍ നടപടികള്‍ ഉണ്ടാവാറില്ല.

അടിമലത്തുറയില്‍ ബ്രൂണോ എന്ന വളര്‍ത്തുനായയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ എടുത്ത കേസിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നിര്‍ദേശം. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ബ്രൂണോ എന്ന വളര്‍ത്തുനായയെ മൂന്ന് പേര്‍ വള്ളത്തില്‍ തലകീഴായി കെട്ടിത്തൂക്കി അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ക്രൂരതയ്ക്ക് ഇരയായ നായയോടുള്ള ശ്രദ്ധാഞ്ജലിയായി ഹര്‍ജിയുടെ തലക്കെട്ട് ‘ബ്രൂണോ’ എന്നാക്കിയിരുന്നു. നായ വള്ളത്തിന്റെ അടിയില്‍ വിശ്രമിച്ചതായിരുന്നു ചിലരെ പ്രകോപിപ്പിച്ചത്. അക്രമി സംഘത്തിലെ ഒരാള്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമായി. ഇതിനുപിന്നാലെയാണ് ഇത്തരത്തിൽ പുതിയൊരു ആശയത്തിന് തുടക്കമിട്ടത്.

B4 Admin

Recent Posts

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

8 hours ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

22 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

23 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

4 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

4 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago