Wednesday, November 4, 2026

നാട് വിറപ്പിച്ച ഒറ്റയാൻ പി ടി സെവൻ ഒടുവിൽ കൂട്ടിലായി; കൊമ്പനെ പിടികൂടാനുള്ള ദൗത്യ സംഘത്തിന്റെ നീക്കങ്ങൾ സമ്പൂർണ്ണ ജയം ;ആഹ്ളാദ തിമിർപ്പിൽ ധോണി നിവാസികൾ

പാലക്കാട് :നാട് വിറപ്പിച്ച ഒറ്റയാൻ പിടി സെവൻ ഒടുവിൽ കൂട്ടിലായി. വയനാട് നിന്ന് കൊണ്ടുവന്ന 15 അടിയോളം വലിപ്പമുള്ള പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്കാണ് ആനയെ മാറ്റിയിരിക്കുന്നത്. മൂന്നു മാസത്തെ പ്രത്യേക പരിശീലനത്തിനു ശേഷം കുങ്കിയാനയായി പി ടി സെവനെ ഇനി കാണാം.

ഇന്ന് രാവിലെ 7.15 നാണ് പിടി സെവനെ മയക്കുവെടി വെച്ചത്. ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുളള ദൗത്യ സംഘമാണ് ധോണിയിലെ കോർമ യിൽ വച്ച് ആനയെ മയക്കുവെടി വെച്ചത്. അതിനു ശേഷം കറുത്ത തുണികൊണ്ട് മുഖം മറച്ച ശേഷം സുരേന്ദ്രൻ, വിക്രം, ഭരതൻ എന്നീ കുങ്കി ആനകളുടെ സഹായത്തോടെയാണ് ലോറിയിലേക്ക് കയറ്റുകയായിരുന്നു. കാലുകളിൽ വടംകെട്ടി പിന്നിൽ നിന്നും ഇരു വശങ്ങളിൽ നിന്നും കുങ്കി ആനകളെക്കൊണ്ട് തള്ളിയാണ് കൂട്ടിലെത്തിച്ചത്.

ശ്രമത്തിനിടയിൽ സുരേന്ദ്രൻ എന്ന കുങ്കി ആനയെ പി ടി സെവൻ ആക്രമിക്കാൻ മുതിർന്നു. സംഘാംങ്ങളെ മന്ത്രി എംബി രാജേഷിന്റെ സാന്നിദ്ധ്യത്തിൽ നാട്ടുകാർ അനുമോദിച്ചു.

Related Articles

Latest Articles