Tuesday, May 21, 2024
spot_img

ദില്ലി ആര്‍കെ പുരത്ത് ഉണ്ടായ വെടിവയ്പ്പിൽ രണ്ടു യുവതികള്‍ കൊല്ലപ്പെട്ട കേസ്; മുഖ്യ പ്രതിയും കൂട്ടാളിയും പിടിയില്‍,സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം കലാശിച്ചത് വെടിവയ്പ്പിൽ

ദില്ലി: ആര്‍കെ പുരത്ത് വെടിവെയ്പില്‍ രണ്ടു യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയും കൂട്ടാളിയും പിടിയില്‍. അക്രമികള്‍ യുവതികളുടെ സഹോദരനെ തേടിയെത്തിയതാണെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ആര്‍കെ പുരത്തെ അംബേദ്കര്‍ ബസ്തി മേഖലയിലാണ് പുലര്‍ച്ചെയാണ് സംഭവം. പിങ്കി (30), ജ്യോതി (29) എന്നി സഹോദരികളാണ് മരിച്ചത്.

വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോള്‍ സഹോദരിമാര്‍ വെടിയേറ്റ് കിടക്കുന്ന നിലയിലാണ് കണ്ടത്.ഉടന്‍ തന്നെ എസ്‌ജെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മനോജ് സി പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles