Thursday, September 24, 2026

കണ്ണൂരിൽ റോഡ് മുറിച്ച് കടക്കവെ അപകടം; വീടിന് മുന്നിൽ വെച്ച് കാറിടിച്ച് 13കാരന് ദാരുണാന്ത്യം

കണ്ണൂർ:തോട്ടടയിൽ വീടിന് മുന്നിൽ വെച്ച് കാറിടിച്ച് 13കാരൻ മരിച്ചു. തോട്ടട മാതന്റവിട നസ്‌റിയ-തൻസീർ ദമ്പതികളുടെ മകനായ ഷഹബാസാണ് മരിച്ചത്. തോട്ടട ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ്. വീടിന് മുന്നിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.

അതേസമയം കൊല്ലം-ചെങ്കോട്ട റെയിൽപാതയിൽ രണ്ട് വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മാമ്പുഴ കോളശ്ശേരി സ്വദേശി കാർത്തിക്(15), പുത്തൻകുളങ്ങര സ്വദേശി മാളവിക(15) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.50ന് കേരളപുരം മാമൂടിന് സമീപം പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് പോയ മെമു തട്ടിയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ട്രെയിൻ നിർത്തിയിട്ടു. ലോക്കോ പൈലറ്റ് അറിയിച്ചതിനുസരിച്ച് പോലീസ് എത്തി മൃതദേഹങ്ങൾ മാറ്റുകയായിരുന്നു.

Related Articles

Latest Articles