Friday, May 10, 2024
spot_img

യുക്രൈന്‍ പ്രസിഡന്‍റിന്‍റെ സന്ദേശം ഫൈനല്‍ വേദിയില്‍ കാണിക്കില്ല:പ്രഖ്യാപനവുമായി ഫിഫ ;വിമർശനവുമായി സെലെൻസ്കി

ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലിന് മുന്നോടിയായി തന്‍റെ വീഡിയോ സന്ദേശം കാണിക്കണമെന്നുള്ള യുക്രൈന്‍ പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന തള്ളി ഫിഫ. മത്സരത്തിന് മുന്നോടിയായി ആരാധകർക്ക് വീഡിയോ സന്ദേശം നല്‍കാന്‍ സെലന്‍സ്കി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഖത്തര്‍ പിന്തുണ അറിയിച്ചിട്ടും ഫിഫ ഈ ആവശ്യം തള്ളുകയായിരുനെന്നാണ് റിപ്പോർട്ട്.

ഈ വീഡിയോ സന്ദേശം സ്റ്റേഡിയത്തില്‍ കാണിക്കില്ലെന്നുള്ള ഫിഫയുടെ നിലാപാടിനെ യുക്രൈന്‍ പ്രസിഡന്‍റിന്‍റെ ഓഫീസ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഖത്തര്‍ ഈ നീക്കത്തെ പിന്തുണച്ചെങ്കിലും തടഞ്ഞത് ഫിഫയാണെന്ന് പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

, ഫിഫയ്ക്ക് ഫുട്ബോളിനെക്കുറിച്ചുള്ള വിലയേറിയ ധാരണ നഷ്ടമായെന്ന് യുക്രൈന്‍ പ്രസിഡന്‍റിന്‍റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.. നേരത്തെ, ലോകകപ്പില്‍ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനെ ഫിഫ എതിര്‍ത്തിരുന്നു. വണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച് കളത്തില്‍ ഇറങ്ങുന്നതിനെ ഫിഫ എതിര്‍ത്തതോടെ ഇംഗ്ലണ്ട് ജർമ്മനി എന്നീ യൂറോപ്യന്‍ ടീമുകള്‍ ഈ നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. വണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങുന്ന ടീമുകളുടെ ക്യാപ്റ്റന്മാര്‍ക്ക് അപ്പോള്‍ തന്നെ മഞ്ഞ കാര്‍ഡ് നല്‍കുമെന്നായിരുന്നു ഫിഫയുടെ മുന്നറിയിപ്പ് .

Related Articles

Latest Articles