Wednesday, November 4, 2026

പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ കുട്ടിയുടെ വികൃതി!!
ഹാൻഡ് ബ്രേക്ക് താഴ്ത്തിയതിനെത്തുടർന്ന് കാർ പിന്നോട്ടുരുണ്ട് റോഡിലേക്ക്;

കോട്ടയം : സ്വകാര്യ ബാങ്കിന്റെ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലുണ്ടായിരുന്ന കുട്ടിയുടെ വികൃതി നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂട്ടി. കുട്ടി കാറിന്റെ ഹാന്‍ഡ് ബ്രേക്ക് താഴ്ത്തിയതിനെ തുടർന്ന് കാര്‍ പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി. എതിര്‍ദിശകളില്‍ നിന്ന് വാഹനങ്ങള്‍ വന്നിരുന്നെങ്കിലും ഡ്രൈവർമാരുടെ മനഃസാന്നിധ്യം കൊണ്ട് അപകടമില്ലാതെ രക്ഷപ്പെട്ടു.

ഇന്നലെ കോട്ടയം മണര്‍കാട് – പുതുപ്പള്ളി റൂട്ടിലായിരുന്നു സംഭവം. സ്വകാര്യ ബാങ്കിന്റെ പാര്‍ക്കിങ് ഏരിയയില്‍നിന്നും കാര്‍ പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി എതിര്‍വശത്ത് ഇടിച്ചുനില്‍ക്കുകയായിരുന്നു.

Related Articles

Latest Articles