Friday, May 17, 2024
spot_img

ഒടുവിൽ മുസ്ലിം ലീഗും സമ്മതിച്ചു
‘ഡൽഹിയിലെ കേരളത്തിന്റെ അംബാസഡർ കേന്ദ്രമന്ത്രി വി. മുരളീധരൻ തന്നെ’
കേന്ദ്രമന്ത്രി വി. മുരളീധരനെ പ്രകീർത്തിച്ച് ലീഗ് എംപി അബ്ദുൾ വഹാബ്

ദില്ലി : കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ പ്രകീർത്തിച്ച് മുസ്ലിം ലീഗ് എം.പി. അബ്ദുൾ വഹാബ്. മുരളീധരൻ ഡൽഹിയിലെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡറാണ്. സംസ്ഥാന സർക്കാരിനെതിരായ മുരളീധരന്റെ പ്രസ്താവനകൾ യാഥാർഥ്യമുള്ളവയാണെന്നും വഹാബ് രാജ്യസഭയില്‍ പറഞ്ഞു. വി. മുരളീധരനെതിരായ ജോൺ ബ്രിട്ടാസ് എം.പിയുടെ പരാമർശങ്ങൾ തള്ളിക്കളഞ്ഞായിരുന്നു വഹാബിന്റെ പ്രതികരണം.

‘കേരളത്തിന് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ് വി. മുരളീധരൻ. കേരളത്തിന്റെ അംബാസഡറാണ്. കേരളത്തെ അദ്ദേഹം നന്നായി നോക്കുന്നുണ്ട്. എന്നാൽ കേരളത്തിനെതിരേ റോഡുമായി ബന്ധപ്പെട്ട വിമർശനങ്ങളും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അതിൽ വാസ്തവമുണ്ട് ‘, വഹാബ് പറഞ്ഞു.

Related Articles

Latest Articles