Thursday, May 2, 2024
spot_img

നാടിനെ ഞെട്ടിച്ച് കൂട്ടക്കുരുതി! അമ്മയുടെയും രണ്ട് കുഞ്ഞുങ്ങളുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, അന്വേഷണം ആരംഭിച്ച് പോലീസ്

തൃശൂർ:കുന്നംകുളം പന്നിത്തടത്ത് അമ്മയെയും രണ്ട് കുട്ടികളെയും വീടിന്റെ ബാൽക്കണിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പന്നിത്തടം ചെറുമാനേംകാട് താമസിക്കുന്ന ഷഫീന, 3 വയസ്സുള്ള അജുവ, ഒന്നര വയസ്സുള്ള അമൻ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നി​ഗമനം.

സംഭവം നടക്കുമ്പോൾ ഭർത്താവിന്റെ അമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. പോലീസ് സ്ഥലത്തെത്തി വീട്ടുകാരുടെ മൊഴികളും വിശദാംശങ്ങളും ശേഖരിക്കുകയാണ്. ഏട്ടാനുജന്മാർ കൂട്ട് കുടുംബമായി താമസിച്ചിരുന്ന വീട്ടിലാണ് മരണം നടന്നത്. സംഭവ സമയത്ത് ജ്യേഷ്ഠന്റെ ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയിരുന്നു.മരിച്ച യുവതിയുടെ ഭർത്താവ് ഹാരിസ് വിദേശത്താണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles